ഇത് മോദിയുടെ മിടുക്കല്ല; സര്‍ജിക്കല്‍ സ്‌ട്രൈക്ക് പതിവ് രീതി....?
ദില്ലി: സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആദ്യമായല്ല ഇന്ത്യന്‍ സൈന്യം നടത്തുന്നത്. യുപിഎ ഭരണകാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടുണ്ടെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി. ഉറി ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 1971ന് ശേഷമുള്ള ആദ്യനീക്കമാണെന്ന കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും അവകാശവാദത്തിനിടയിലാണ് ആന്റണിയുടെ വെളിപ്പെടുത്തല്‍.
പ്രകോപനപരമായ നീക്കം എതിരാളികളുടെ ഭാഗത്തു നിന്നും ഉണ്ടായാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള ആക്രമണം നടത്തുന്നത് സൈന്യത്തിന്റെ രീതിയാണെന്നും എകെ ആന്റണി പറഞ്ഞു. യുപിഎ സര്‍ക്കാരില്‍ 2006 മുതല്‍ 2014വരെ പ്രതിരോധ മന്ത്രിയായിരുന്നു എകെ ആന്റണി. സൈന്യം നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്ക് അന്നത്തെ യുപിഎ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

നിയന്ത്രണ രേഖ കടന്നു
യുപിഎ ഭരണകാലത്തും അതിര്‍ത്തിക്കപ്പുറത്തുനിന്ന് ആക്രമണത്തിനുള്ള പ്രകോപനനീക്കങ്ങളുണ്ടായിരുന്നു. ഇത്തരം പ്രകോപനങ്ങളുണ്ടാകുമ്പോഴെല്ലാം ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ട്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്
സൈന്യം ഇതുവരെ സ്വീകരിച്ച നയത്തില്‍നിന്ന് വലിയ മാറ്റം വരുത്തിയാണ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് വിലയിരുത്തലുകള്‍ വന്നിരുന്നു.

ആന്റണിയുടെ വെളിപ്പെടുത്തല്‍
ഉറി ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
1971ന് ശേഷമുള്ള ആദ്യനീക്കമാണെന്ന കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും അവകാശവാദത്തിനിടയിലാണ് ആന്റണിയുടെ വെളിപ്പെടുത്തല്‍.

എകെ ആന്റണി
യുപിഎ സര്‍ക്കാരില്‍ 2006 മുതല്‍ 14വരെ പ്രതിരോധ മന്ത്രിയായിരുന്നു എകെ ആന്റണി.












Click it and Unblock the Notifications