കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുൽവാലയിൽ ഭീകരാക്രമണം; മരണ സംഖ്യ 44 ആയി, പ്രതികരണവുമായി മോദി, രാജ്നാഥ് സിങ് കശ്മീരിലേക്ക്!!

Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ 44 ജവാന്മാർക്ക് വീരമൃത്യു. വ്യാഴാഴ്ച വൈകിട്ട് മൂന്നേകാലോടെയായിരുന്നു ആക്രമണം. അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് വിവരം. കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.

<strong>മമതയ്ക്ക് ശേഷം കേന്ദ്രത്തിനെതിരെ പുതുച്ചേരി മുഖ്യമന്ത്രി.. ഗവർണറുടെ വീടിന് മുന്നിൽ രാത്രി മുതൽ ധർണ</strong>മമതയ്ക്ക് ശേഷം കേന്ദ്രത്തിനെതിരെ പുതുച്ചേരി മുഖ്യമന്ത്രി.. ഗവർണറുടെ വീടിന് മുന്നിൽ രാത്രി മുതൽ ധർണ

ധീരജവാൻമാരുടെ ത്യാഗം വ്യർഥമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രൂരമായ നീക്കത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി നരേന്ദ്രമോദി സംസാരിച്ചു. രാജ്നാഥ് സിങ് വെള്ളിയാഴ്ച കശ്മീരിലെതത്തും. മരിച്ചവരുടെ കുടുംബങ്ങളോടൊപ്പം രാജ്യമുണ്ട്. ഭീകരർക്കു മറക്കാനാകാത്ത മറുപടിയായിരിക്കും നൽകുകയെന്ന് അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി.

Narendra Modi

പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ പതിനഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. സ്ഫോടനത്തില്‍ തകര്‍ന്ന ബസില്‍ മുപ്പത്തഞ്ചു സൈനികരായിരുന്നു ഉണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കായിരുന്നു ആക്രമണം.

English summary
CRPF men killed in blast at Jammu Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X