കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്‌സല്‍ ബാധിത പ്രദേശത്തേക്ക് 560 വനിതാ കമാന്‍ഡോകള്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ നക്‌സല്‍ ബാധിത പ്രദേശങ്ങളിലേക്ക് നിയമിക്കാനായി 567 വനിതാ കമാന്‍ഡോകള്‍ തയ്യാറെടുക്കുന്നു. രാജസ്ഥാനിലെ അജ്മീറില്‍ മെയ് ആറിന് നടന്ന പാസിങ് ഔട്ട് പരേഡിലാണ് ഇത്രയുംപേര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇതാദ്യമായാണ് രാജ്യത്തെ ഏറ്റവും വലിയ പാരാമിലിറ്ററി ഫോഴ്‌സ് ആയ സിആര്‍പിഎഫ് വനിതകളെ മാവോയിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നിയമിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലായി കമ്പനികളായാണ് വനിതകളെ നിയമിക്കുക. 100 പേരടങ്ങുന്നതാകും ഒരു കമ്പനി. മാവോയിസ്റ്റ് പരിതസ്ഥിതിയില്‍ കഴിയാനുള്ള പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇവര്‍. മാവോയിസ്റ്റുകള്‍ക്കിടയില്‍ സ്ത്രീകള്‍ വര്‍ധിച്ചുവരുന്നത് ശദ്ധയില്‍പ്പെട്ടാണ് സിആര്‍പിഎഫ് വനിതാ കമാന്‍ഡോകളെ രംഗത്തിറക്കിയത്.

maoists

മാവോയിസ്റ്റുകളുടെ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ത്രീ കമാന്‍ഡോകളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കെ ദുര്‍ഗാ പ്രസാദ് പറഞ്ഞു. തുടക്കത്തില്‍ ഒരു കമ്പനി സേനയെയാണ് നിയോഗിക്കുക. ഇവരുടെ സേവനം പരിശോധിച്ചശേഷം കൂടുതല്‍ കമ്പനികളെ നിയമിക്കാനാണ് തീരുമാനമെന്ന് ദുര്‍ഗാ പ്രസാദ് വ്യക്തമാക്കി.

ബാരക്കുകളില്‍ താമസിക്കാനും കാട്ടിലെ പ്രതികൂല സാഹചര്യങ്ങളെ നേടിടാനും പര്യാപ്തരായിരിക്കും വനിതാ കമാന്‍ഡോകള്‍. ഇവര്‍ക്ക് അത്യാവശ്യ സാഹചര്യങ്ങളില്‍ പുരുഷ കമാന്‍ഡോകളുടെ പിന്തുണയുമുണ്ടാകും.

English summary
CRPF to Send Over 560 Women for Anti-Naxal Ops for the 1st Time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X