സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റിലേക്ക്, മൂല്യമിടിഞ്ഞ് കറന്‍സികള്‍
ദില്ലി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ക്രിപ്‌റ്റോ കറന്‍സി നിയന്ത്രണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവരികയാണ്. ഇതിന് പിന്നാലെ ക്രിപ്‌റ്റോമൂല്യം ഇടിഞ്ഞിരിക്കുകയാണ്. രാജ്യത്തെ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെയാണ് നിരോധിക്കാന്‍ ഒരുങ്ങുന്നത്. നവംബര്‍ 29നാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത്. ഇതിലാണ് ബില്‍ അവതരിപ്പിക്കുക. ചില ഭേദഗതികളോടെയാണ് ക്രിപ്‌റ്റോ കറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ അവതരിപ്പിക്കുക. ശൈത്യ കാല സമ്മേളനത്തില്‍ 29 ബില്ലുകളാണ് പരിഗണനയ്ക്ക് വരുന്നത്. ക്രിപ്‌റ്റോ ഇടപാടുകളെ നിയന്ത്രിക്കാനായി ഒരു സംവിധാനം കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം.

വിര്‍ച്വല്‍ കറന്‍സിയായി അറിയപ്പെടുന്ന ക്രിപ്‌റ്റോ കറന്‍സി. ഇപ്പോഴത്തെ രൂപത്തില്‍ ബില്‍ പാസാക്കിയാല്‍ ഭൂരിഭാഗം സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളും നിരോധിക്കപ്പെടും. ചിലതിന് മാത്രം ഇളവുകള്‍ ഉണ്ടാവും. ആര്‍ബിഐ ഔദ്യോഗികമായി ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കാനും സാധ്യതയുണ്ട്. അതേസമയം ക്രിപ്‌റ്റോ കറന്‍സി നിരോധിക്കുമെന്ന് അറിഞ്ഞതോടെ വന്‍ ഇടിവാണ് മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. ബിറ്റ് കോയിന്‍ മൂല്യം 18.53 ശതമാനം ഇടിഞ്ഞു. ടെഥര്‍ 18.29 ശതമാനവും ഇടിഞ്ഞു. ഇഥിറിയം 15.58 ശതമാനമാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞത്. ഇവരുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് വിലയിരുത്തല്‍. പലരും ക്രിപ്‌റ്റോ കറന്‍സിയെ ഇനിയും സുരക്ഷിതമായി കാണാനും സാധ്യതയില്ല.
അതേസമയം ചില സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും. റിസര്‍വ് ബാങ്ക് സ്വന്തം ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഇതിലൂടെ ബിറ്റ്‌കോയിന്‍ ഇടപാടില്‍ അടക്കം നിക്ഷേപിച്ചിരുന്നവര്‍ക്ക് അംഗീകൃതമായ മാര്‍ഗത്തിലേക്ക് മാറാം. നിക്ഷേപകരുടെ സുരക്ഷയും മാധ്യമങ്ങളിലൂടെ വരുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും വലിയ ആശങ്കകളും കണക്കിലെടുത്താണ് ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പലരുമായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തി. വിവിധ മന്ത്രാലയങ്ങളുമായും റിസര്‍വ് ബാങ്കുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉന്നത തല യോഗം ചേര്‍ന്നിരുന്നു.
എല്ലാ യോഗത്തിലും നിയന്ത്രണം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. നവംബര്‍ 26ന് ചേര്‍ന്ന ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ക്രിപ്‌റ്റോ ഫിനാന്‍സിനെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ക്രിപ്‌റ്റോ കറന്‍സി തീര്‍ത്തും ഇല്ലാതാക്കാന്‍ പറ്റില്ലെന്നും, എന്നാല്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നു ഈ യോഗം വിലയിരുത്തിയിരുന്നു. ക്രിപ്‌റ്റോകറന്‍സി ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാ രാജ്യങ്ങളും ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ആര്‍ബിഐയും സെബിയും നിയന്ത്രണമില്ലാതെ ക്രിപ്‌റ്റോകറന്‍സികള്‍ ഇന്ത്യയില്‍ വളരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം എല്‍സാല്‍വദോര്‍ മാത്രമാണ് ക്രിപ്‌റ്റോ കറന്‍സി നിയമപരമാക്കിയിട്ടുള്ളത്.












Click it and Unblock the Notifications