കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു പുതുവര്‍ഷാഘോഷത്തിനിടെ കല്ലേറ്, വര്‍ഗീയ സംഘര്‍ഷം; രാജസ്ഥാനില്‍ കര്‍ഫ്യൂ

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ കരൗലി നഗരത്തില്‍ ഹിന്ദു - മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തിന്റെ ആദ്യ ദിനമായ നവ സംവത്സറില്‍ മുസ്ലീം ആധിപത്യ മേഖലയിലൂടെ കടന്നുപോകുന്ന മോട്ടോര്‍ സൈക്കിള്‍ റാലിക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് കരൗലി നഗരത്തില്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ട സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

'ഇന്ന് വൈകുന്നേരം ഹിന്ദു സംഘടനകള്‍ ഹിന്ദു പുതുവര്‍ഷത്തോടനുബന്ധിച്ച് മതപരമായ ബൈക്ക് റാലി നടത്തുകയായിരുന്നു. ഘോഷയാത്ര ഒരു പള്ളിക്ക് സമീപം എത്തിയപ്പോള്‍ ചില അക്രമികള്‍ കല്ലെറിഞ്ഞു. ഇത് മറുവശത്ത് കല്ലേറിലും തീവെപ്പിലും കലാശിക്കുകയും ഏതാനും ഇരുചക്ര വാഹനങ്ങളും കടകളും കത്തിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്, ധാരാളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്, ''എ ഡി ജി അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ലോ ആന്‍ഡ് ഓര്‍ഡര്‍, ഹവ സിംഗ് ഘുമാരിയ ശനിയാഴ്ച പറഞ്ഞു.

ചരിത്രം കുറിച്ച് വോട്ടെടുപ്പ് ഫലം; ആമസോണില്‍ തൊഴിലാളി യൂണിയന്‍ചരിത്രം കുറിച്ച് വോട്ടെടുപ്പ് ഫലം; ആമസോണില്‍ തൊഴിലാളി യൂണിയന്‍

1

സംഭവത്തില്‍ ഇരുവിഭാഗങ്ങളിലെയും ആളുകള്‍ക്ക് പരിക്കേറ്റതായും ഘുമാരിയ കൂട്ടിച്ചേര്‍ത്തു. 20-ലധികം പേര്‍ക്ക് പരിക്കേറ്റു. ഭൂരിഭാഗം പരിക്കുകളും നിസാരമാണ്. ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമായതോടെ ജയ്പൂരിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്, ''ഘുമാരിയ കൂട്ടിച്ചേര്‍ത്തു. ഐ ജി ഭരത്പൂര്‍, ക്രമസമാധാന ഐജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കരൗലിയിലേക്ക് അയച്ചിട്ടുണ്ടെന്നും എഡിജി ഘുമാരിയ കൂട്ടിച്ചേര്‍ത്തു. 600 ഓളം പോലീസുകാരെ അധികമായി കരൗലിയിലേക്ക് അയച്ചിട്ടുണ്ട്.

2

അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കിയെന്നും ഘുമാരിയ പറഞ്ഞു. അതേസമയം, ഏപ്രില്‍ 3 അര്‍ദ്ധരാത്രി വരെ ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കരൗലി ഭരണകൂടം ഭരത്പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ക്ക് കത്തയച്ചു. പലയിടത്തും തീവെപ്പ് നടന്നിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെന്നും എന്നാല്‍ നിയന്ത്രണ വിധേയമാണെന്നും കരൗലി ജില്ലാ കളക്ടര്‍ രാജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗെലോട്ട് ഡി ജി പിയുമായി സംസാരിക്കുകയും എല്ലാ കുറ്റക്കാര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമാധാനം നിലനിര്‍ത്താന്‍ ഗെലോട്ട് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

3

സംഭവത്തെ തുടര്‍ന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര ഡി ജി പി എം എല്‍ ലാതറുമായി സംസാരിച്ചു. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം സംഭവത്തില്‍ പ്രതിപക്ഷമായ ബി ജെ പി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. നവസംവത്സര ദിനത്തില്‍ കരൗലിയില്‍ നടന്ന റാലിക്ക് നേരെ നടത്തിയ ആക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. വിദ്വേഷ മനോഭാവം രാജസ്ഥാനില്‍ വളരാന്‍ അനുവദിക്കില്ല. കുറ്റക്കാര്‍ക്കെതിരെ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണം,'' മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ട്വീറ്റ് ചെയ്തു.

4

റാലിക്ക് മുമ്പ് ഭരണകൂടം ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ സംഭവം ഒഴിവാക്കാമായിരുന്നു എന്ന് വസുന്ധര രാജെ പറഞ്ഞു. ഭരണത്തിന്റെ അലംഭാവം കാരണം സമുദായിക ഐക്യം വഷളായി എന്നും വസുന്ധര രാജെ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ പ്രീണന നയത്തിന്റെ ഫലമാണ് സംഭവമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയയും സര്‍ക്കാരിനെ വിമര്‍ശിച്ചു. ഹിന്ദു പുതുവര്‍ഷത്തില്‍ സംഘടിപ്പിച്ച ബൈക്ക് റാലിയില്‍ ആസൂത്രിതമായ ആക്രമണമായിരുന്നു ഇത്, ''സതീഷ് പൂനിയ ട്വീറ്റ് ചെയ്തു.

English summary
curfew has been imposed in Rajasthan’s Karauli after hindu muslim group clash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X