കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍: 12 കാരന്‍ മരിച്ച സംഭവം അന്വേഷണം വേണമെന്ന് പിഡിപി, ശ്രീനഗറില്‍ നിരോധനാജ്ഞ

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: സുരക്ഷാ സേനയുടെ പെല്ലറ്റഅ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിഡിപി. ജുനൈദ് അഹമ്മദാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കുട്ടി മരിച്ചതിനെ തുടര്‍ന്ന് പതിഷേധം ഉടലെടുത്തതോടെ ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

വീടിന് പുറത്തുനില്‍ക്കുകയായിരുന്ന ജുനൈദിന് സുരക്ഷാ സേന നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെയാണ് പെല്ലറ്റ് പ്രയോഗിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ജുനൈദ് പ്രതിഷേധത്തില്‍ പങ്കെടുത്തില്ലെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതോടെയാണ് പൊതുജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

 കശ്മീര്‍ സംഘര്‍ഷം

കശ്മീര്‍ സംഘര്‍ഷം

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയില്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 91 ആയി ഉയര്‍ന്നു. ആയിരത്തോളം പേര്‍ക്കാണ് സംഘര്‍ഷത്തിനിടെ പരിക്കേറ്റത്.

പരിക്കേറ്റത്

പരിക്കേറ്റത്

പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ നെഞ്ചിലും തലയിലുമായി 12 ഓളം പെല്ലറ്റ് ഷെല്ലുകളാണ് ചികിത്സയിലായിരുന്ന ജുനൈദിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. ഷേര്‍ ഇ കശ്മീര്‍ ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ച ജുനൈദ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

 മുദ്രാവാക്യം വിളിച്ച് പ്രതിഷേധം

ജുനൈദിന്റെ മൃതദേഹവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം സര്‍ക്കാരിനും സൈന്യത്തിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. മൃതദേഹം ഖബറടക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെ പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ഖബറടക്കല്‍ തടസ്സപ്പെടുത്തി

ഖബറടക്കല്‍ തടസ്സപ്പെടുത്തി

ഖബറടക്ക ചടങ്ങുകള്‍ പുരോഗമിക്കെ സുരക്ഷാ സേനയെത്തി തടയാന്‍ ശ്രമിച്ചുവെന്നും ഇതോടെ സുരക്ഷാ സേന കണ്ണീര്‍ വാതകവും പെല്ലറ്റ് ഷെല്ലുകളും ഉപയോഗിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.

English summary
curfew in Srinagar after death of 12 old pellet victim. 12 year old injured with one dozen pellet shells during protests as part of Kashmir unrest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X