കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി യൂണിവേഴ്സിറ്റി പ്രവേശനത്തിന് കട്ട് ഓഫ് 87 ശതമാനത്തിന് മുകളില്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന കട്ട് ഓഫ്

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങളിലൊന്നായ ദില്ലി യൂണിവേഴ്സിറ്റി പ്രവേശനത്തിനായുള്ള കട്ട് ഓഫിന്റെ പേരിലും പ്രശസ്തമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 16 ശതമാനം വര്‍ധനവാണ് കട്ട് ഓഫ് മാര്‍ക്കില്‍ ഉണ്ടായത്. 2009ല്‍ ദില്ലി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ അഡ്മിഷന്‍ കിട്ടാന്‍ 82 മുതല്‍ 87 ശതമാനം മതിയായിടത്താണ് ഇന്ന് 97- 98 ശതമാനം വേണ്ടിവരുന്നത്.

എന്‍ഡിഎ ഇതര കക്ഷികളുമായ് സഖ്യത്തിന് തീവ്ര ശ്രമം, മുന്നില്‍ ശരദ് പവാര്‍, ചര്‍ച്ച നയിക്കുന്നതും പവാര്‍..എന്‍ഡിഎ ഇതര കക്ഷികളുമായ് സഖ്യത്തിന് തീവ്ര ശ്രമം, മുന്നില്‍ ശരദ് പവാര്‍, ചര്‍ച്ച നയിക്കുന്നതും പവാര്‍..

പ്ലസ് ടു പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നതാണ് ഇത്രയധികം കട്ട് ഓഫ് ഏര്‍പ്പെടുത്താന്‍ കാരണമാകുന്നത്. ബിഎ ഇക്കണോമിക്‌സ്. ബികോം എന്നീ വിഷയങ്ങളില്‍ പ്രവേശനം നേടാന്‍ ഉയര്‍ന്ന കട്ട് ഓഫ് മറികടക്കണം. നല്ല മാര്‍ക്ക് നേടാന്‍ കഴിയുന്ന വിഷയങ്ങളാണിവ എന്നതിനാലാണിത്. ഇംഗ്ലീഷ് പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങള്‍ക്കും ഇപ്പോള്‍ ഇതേ പ്രവണത ആരംഭിച്ചിരിക്കയാണ്.

du-13-1497340705-1

2017 2018 അക്കാദമിക് വര്‍ഷത്തില്‍ 97 മുതല്‍ 98 ശതമാനം വരെയായിരുന്നു ഇംഗ്ലീഷിന്റെ കട്ട് ഓഫ് മാര്‍ക്ക്. 82 മുതല്‍ 89 ശതമാനം വരെ പൊളിറ്റിക്കല്‍ സയന്‍സിന് ് കട്ട് ഓഫ് മാര്‍ക്ക് വേണ്ടിയിരുന്ന 2009ല്‍ നിന്നും 2019ല്‍ 97 ശതമാനത്തിലെത്തി. 2019 2020 അക്കാദമിക് വര്‍ഷത്തെ കട്ട് ഓഫ് ദില്ലി യൂണിവേഴ്‌സിറ്റി പുറത്ത്് വിട്ടില്ല. എന്നാല്‍ ഉയര്‍ന്ന കട്ട് ഓഫ് തന്നെയാകും ഇതിന് വേണ്ടിവരുക എന്നത് വ്യക്തമാണ്. 55000 മുതല്‍ 60000 വരെ സീറ്റുകള്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുണ്ടെങ്കിലും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ വരെ ഇത് പ്രതികൂലമായ് ബാധിച്ചേക്കാം.


92 ശതമാനം പ്ലസ്ടു പരീക്ഷയില്‍ സ്‌കോര്‍ ചെയ്ത കുട്ടികള്‍ ഇവിടെ പ്രവേശനം ലഭിക്കുമോ എന്ന ആശങ്കയിലാണ്. സ്‌റ്റേറ്റ് സെന്‍ട്രല്‍ ലെവല്‍ ബോര്‍ഡ് പരീക്ഷ ബോര്‍ഡുകള്‍ തമ്മില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കുന്നതില്‍ കാട്ടുന്ന ഉദാരതയാണ് ഇത്തരത്തില്‍ കട്ട് ഓഫ് ഏര്‍പ്പെടുത്താന്‍ യൂണിവേഴ്‌സിറ്റിയെ നിര്‍ബന്ധിതരാക്കുന്നതെന്നാണ് പറയുന്നത്.

English summary
Cut off rate for Delhi University admission is on its peak, 97 was the previous years cut off, students are in tension to get rid off the cut off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X