കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി; ദീക്ഷിതിനെതിരെ എഫ്‌ഐആര്‍ ഉടന്‍

Google Oneindia Malayalam News

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ ഷീല ദീക്ഷിതിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ഫയലുകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് അയച്ചുകഴിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്ന 2010 ല്‍ ദില്ലി മുഖ്യമന്ത്രിയായിരുന്നു കോണ്‍ഗ്രസ് നേതാവായ ഷീല ദീക്ഷിത്.

നേരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴമതിക്കേസില്‍ ഷീല ദീക്ഷിതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും കത്തയച്ചിരുന്നു. ദില്ലിയില്‍ അനധികൃത കോളനികള്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് അനുമതി നല്‍കി എന്നാണ് ആരോപണം.

sheila

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ആയിരം കോളനികളാണ് 2010 ല്‍ ദില്ലിയില്‍ സ്ഥാപിച്ചത്. ഇത് രാഷ്ട്രീയ ലാഭം മുന്‍നിര്‍ത്തിയാണ് എന്ന് ലോകായുക്ത റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല, വനവല്‍ക്കരണത്തിന് വേണ്ടി മാറ്റിവെച്ച സ്ഥലത്താണ് കോളനികള്‍ നിര്‍മിച്ചത് എന്നതും വിവാദമായിരുന്നു.

തിരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയലാഭം മുന്‍നിര്‍ത്തി കോളനികള്‍ക്ക് അംഗീകാരം നല്‍കി എന്നായിരുന്നു ലോകായുക്ത മന്മോഹന്‍ സരിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ച് രാഷ്ട്രപതി കെജ്രിവാളിന് കത്തയച്ചിരുന്നു. ഷീല ദീക്ഷിതിനെതിരെ ലോകായുക്തയ്ക്ക് പരാതി നല്‍കിയത് പ്രതിപക്ഷ നേതാവായ ഡോ. ഹര്‍ഷ വര്‍ദ്ധനാണ്.

എഴുതപതംഗ ദില്ലി നിയമസഭയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് 28 അംഗങ്ങളാണ് ഉള്ളത് എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ആപ്പ് സര്‍ക്കാര്‍ ദില്ലി ഭരിക്കുന്നത്.

English summary
CWG scam: FIR will be filed against Sheila Dikshit, a government source said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X