കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാബ് ഡ്രൈവര്‍മാര്‍ യാത്ര റദ്ദാക്കിയാല്‍ 500 രൂപ പിഴ; മുന്നറിയിപ്പുമായി സൈബരാബാദ് പൊലീസ്

  • By S Swetha
Google Oneindia Malayalam News

സൈബരാബാദ്: ഓണ്‍ലൈന്‍ ക്യാബുകളില്‍ ബുക്കിംഗ് സ്ഥിരീകരിച്ച ശേഷം ക്യാബ് ഡ്രൈവര്‍മാര്‍ യാത്ര റദ്ദാക്കിയാല്‍ പിഴ നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സൈബരാബാദ് പൊലീസ്. പുതിയ മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം യാത്ര റദ്ദാക്കിയ ഡ്രൈവര്‍മാര്‍ക്കെതിരെ 500 രൂപ വരെ പിഴ ചുമത്താം. ബുക്ക് ചെയ്ത യാത്ര ഏതെങ്കിലും ക്യാബ് ഡ്രൈവറോ ഓട്ടോ ഡ്രൈവറോ റദ്ദാക്കിയാല്‍ ആളുകള്‍ക്ക് ട്രാഫിക് പോലീസില്‍ പരാതി നല്‍കാം. ടാക്‌സി അഗ്രിഗേറ്റര്‍ ആപ്പ് വഴിയാണ് പരാതി നല്‍കേണ്ടത്.

പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്, കേസ് മാറ്റിവച്ചുപൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്, കേസ് മാറ്റിവച്ചു

 മോട്ടോര്‍ വാഹന നിയമത്തിന്റെ പിന്തുണ

മോട്ടോര്‍ വാഹന നിയമത്തിന്റെ പിന്തുണ


മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന്റെ 178 (3) വകുപ്പ് പോലീസ് ഉദ്ധരിച്ചാണ് സൈബരാബാദ് ട്രാഫിക് പോലീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ആക്ട് പ്രകാരം ബുക്കിംഗ് സ്ഥിരീകരിച്ച ശേഷം ക്യാബ് ഡ്രൈവര്‍ യാത്ര റദ്ദാക്കുന്നത് കുറ്റകരമാണ്. ഇങ്ങനെയൊരു സാഹചര്യം നേരിട്ടാല്‍ യാത്രക്കാര്‍ വാഹനത്തിന്റെ നമ്പര്‍, തീയതി, സമയം, സ്ഥലം, നിരസിച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് എന്നിവ സഹിതം ഒരു വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയച്ച് വിവരമറിയിക്കുകയാണ് വേണ്ടതെന്നും പൊലീസ് ആവശ്യപ്പെടുന്നു. സൈബരാബാദ് പൊലീസിന്റെ ഈ നീക്കത്തെ സോഷ്യല്‍ മീഡിയയും സ്വാഗതം ചെയ്തിട്ടുണ്ട്. ടാക്‌സ് അഗ്രിഗേറ്റര്‍ അപ്ലിക്കേഷനില്‍ ക്യാബ് ഡ്രൈവര്‍മാരെ റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം കൂടി വേണമെന്ന് ചിലര്‍ ഉന്നയിക്കുന്ന ആവശ്യം.

 പിഴ ചുമത്തുന്നതില്‍ എതിര്‍പ്പ്

പിഴ ചുമത്തുന്നതില്‍ എതിര്‍പ്പ്

എന്നാല്‍ ഇത്തരത്തില്‍ പിഴ ചുമത്തിയാല്‍ ക്യാബ് ഡ്രൈവര്‍മാര്‍ പ്രതിദിനം സമ്പാദിക്കുന്ന തുക പിഴ നല്‍കാന്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ക്യാബ് ഡ്രൈവര്‍മാരുടെ അസോസിയേഷന്‍ പറയുന്നു. അതിനാല്‍ പിഴ ചുമത്തുന്നതിന് മുന്‍പ് യാത്ര റദ്ദാക്കാനുള്ള കാരണം കൂടി പരിഗണിക്കണം. മാത്രമല്ല ക്യാബ് ബുക്കിംഗ് റദ്ദാക്കലിലെ പുതിയ നടപടിയെ കുറിച്ച് മിക്ക ടാക്‌സി ഡ്രൈവര്‍മാരും ഇപ്പോഴും അറിഞ്ഞിട്ടില്ല. നഗരത്തിലെ ഗതാഗത കുരുക്കാണ് മിക്ക റദ്ദാക്കലുകളുടെയും കാരണമായി ക്യാബ് ഡ്രൈവര്‍മാര്‍ പറയുന്നത്.

 വെല്ലുവിളി ഗതാഗതക്കുരുക്ക്

വെല്ലുവിളി ഗതാഗതക്കുരുക്ക്

ഡ്രൈവര്‍ പത്ത് മുതല്‍ പതിനഞ്ച് മിനിട്ടിനകം എത്തുമെന്ന് ആപ്പ് പറയും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ വലിയ ഗതാഗത കുരുക്കിലൂടെയാണ് ഡ്രൈവര്‍മാര്‍ വണ്ടി ഓടിക്കേണ്ടതെന്ന് തെലങ്കാന ക്യാബ് ഡ്രൈവേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ പറയുന്നു. അതിനാല്‍ 30 മുതല്‍ 40 മിനിറ്റ് വരെ എടുക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ യാത്ര റദ്ദാക്കുന്നത് നല്ലത്. അതിലൂടെ ഉപഭോക്താവിന് അടുത്തുള്ള മറ്റൊരു ക്യാബ് ബുക്ക് ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റ് ഡ്രൈവര്‍മാര്‍ക്കും?

തെറ്റ് ഡ്രൈവര്‍മാര്‍ക്കും?

യാത്ര സ്ഥിരീകരിച്ചാല്‍ മാത്രമേ ഡ്രൈവര്‍മാര്‍ക്ക് യാത്രക്കാര്‍ക്ക് പോകേണ്ട ഇടം അറിയാനാകൂ. സ്ഥിരീകരിച്ച യാത്ര റദ്ദാക്കിയാല്‍ 50 രൂപ പിഴ ഇതിനോടകം നല്‍കേണ്ടതുണ്ട്. എന്നിരുന്നാലും ഹ്രസ്വ ദൂര യാത്രകള്‍ക്കായി ചില ക്യാബ് ഡ്രൈവര്‍മാര്‍ മനപ്പൂര്‍വ്വം യാത്ര റദ്ദാക്കുന്ന കാര്യവും സുനില്‍ അംഗീകരിക്കുന്നു. ഒരു ക്യാബ് ഡ്രൈവര്‍മാര്‍ ഒരു ദിവസം ശരാശരി 700 രൂപ മുതല്‍ 1000 രൂപ വരെയാണ് സമ്പാദിക്കുന്നത്. 500 രൂപ പിഴ ഈടാക്കിയാല്‍ അവര്‍ക്ക് വാഹനത്തിന്റെ ഇഎംഐ അടക്കാനോ വീട്ടുചെലവുകള്‍ നടത്താനോ സാധിക്കില്ല. അതിനാല്‍ കാരണം കൂടി പരിഗണിച്ച് വേണം പിഴ ചുമത്തേണ്ടതെന്ന് സുനില്‍ ആവശ്യപ്പെട്ടു.

English summary
Cyberabad police warns Cab drivers will be fined for trip cancellation:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X