കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിതീവ്ര ചുഴിലിക്കാറ്റായി മാറി ടൗട്ടെ; ഗോവയിലും ഗുജറാത്തിലും അതീവ ജാഗ്രത, കര്‍ണാടകയില്‍ 4 മരണം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന് പിന്നാലെ ഗോവയിലും കനത്ത നാശനഷ്ടം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്. ടൗട്ടെ മധ്യകിഴക്കന്‍ അറബിക്കടലില്‍ വെച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറിയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കേരള തീരം വിട്ട കാറ്റ് ഗോവയിലെ പനജി തീരത്തിന് ഏകദേശം 120 കിലോമീറ്റർ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറായും, മുംബൈ തീരത്തുനിന്ന് 380 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാര്‍ മാറിയുമാണ് നിലവില്‍ കാറ്റ് സ്ഥിതി ചെയ്യുന്നത്. കാറ്റ് താമസിയാതെ ഗുജറാത്ത് മേഖലയിലേക്ക് പ്രവേശിക്കും.

ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തില്‍ ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന 'ടൗട്ടെ', 18-ാം തീയതി രാവിലെയോടെ ഗുജറാത്ത് തീരത്തിനടുത്തെത്തിയേക്ക്. അന്ന് ഉച്ചയ്ക്ക് ശേഷം പോ‍ർബന്ദറിനും നാലിയയ്ക്കും ഇടയിലുള്ള മേഖലയില്‍ തീരും തൊടുമെന്നാണ് കണക്ക് കൂട്ടുന്നത്. തീരം തൊടുമ്പോള്‍ കാറ്റിന്‍റെ വേഗത കുറഞ്ഞേക്കാം.

 vada

എങ്കിലും മണിക്കൂറില്‍ 150-160 കിലോമീറ്റര്‍ വേഗതയെങ്കിലും പ്രതീക്ഷിക്കുന്നു. ഇത് 175 വരെയാകാന്‍ സാധ്യതയുണ്ട്. ഗുജാറാത്തിന്‍റെ പല തീരദേശങ്ങളിലും 3 മീറ്റര്‍ ഉയരത്തില്‍ വരെ തിരകള്‍ ഉയര്‍ന്നേക്കും. ഗുജറാത്ത്, ദിയു തീരങ്ങളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അത് ഓറഞ്ച് അലര്‍ട്ടും മറ്റന്നാള്‍ റെഡ് അലര്‍ട്ടുമായി മാറും. ഗോവയിലും കർണാടകത്തിൽ ആറ് ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

കേരള തീരം വിട്ടെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനം 17 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയിലും കാറ്റിലും പെട്ട്, കേരളത്തിൽ രണ്ട് പേരും, കർണാടകത്തിൽ നാല് പേരും മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. മഴക്കെടുതികളിൽ 73 ജില്ലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കറുപ്പിൽ ഹോട്ടായി നടി വിഷ്ണുപ്രിയ, പുതിയ ഫോട്ടോകൾ

English summary
Cyclone Tauktae: 4 deaths in karanataka, Extreme caution in Goa and Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X