കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രിയില്‍ നിന്നും ഒരു സന്തോഷം: മുസ്ലിം യുവതിയെ വിവാഹം കഴിപ്പിച്ച് ഹിന്ദുക്കള്‍!

  • By Muralidharan
Google Oneindia Malayalam News

ദാദ്രി: ബീഫ് കഴിച്ചു എന്ന് ആരോപിച്ച് മധ്യവയസ്‌കനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ദാദ്രിയില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത. പ്രദേശത്തെ കലുഷിതമായ അന്തരീക്ഷം കാരണം മുടങ്ങിപ്പോകുമായിരുന്ന ഒരു വിവാഹം നടത്തിയാണ് ദാദ്രി വാര്‍ത്തകളില്‍ നിറഞ്ഞത്. ബിസാദയിലെ ഹക്കീം എന്നയാളാണ് പെണ്‍മക്കളുടെ വിവാഹത്തിന്റെ വേദിയും തീയതിയും മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

ഹക്കീമിന്റെ രണ്ട് പെണ്‍മക്കളുടെ വിവാഹം ഒക്ടോബര്‍ 11 ഞായറാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. ദാദ്രി കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വിവാഹം മാറ്റിവെക്കേണ്ടിവരുമെന്നായിരുന്നു പേടി. എന്നാല്‍ പ്രദേശത്തെ ഹിന്ദു നേതാക്കളും മറ്റും രംഗത്തെത്തുകയും വിവാഹം നടത്താനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയുമായിരുന്നു.

wedding

ബിസാദ പ്രൈമറി സ്‌കൂളില്‍ വെച്ചാണ് വിവാഹം നടന്നത്. ഹിന്ദു സംഘടനകളാണ് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളെല്ലാം ചെയ്തത്. ഞങ്ങളുടെ ഗ്രാമം ഒരു വലിയ കുടുംബം പോലെയാണ്. പരസ്പരം സ്‌നേഹിച്ചും സഹായിച്ചും കഴിയുന്നവരാണ് ഞങ്ങള്‍. സാമ്പത്തികമായും അല്ലാതെയും സഹായങ്ങള്‍ ചെയ്യാറുണ്ട്. സ്വന്തം മക്കളുടെ വിവാഹം പോലെയാണ് ഈ വിവാഹത്തിന് ആളുകള്‍ സംബന്ധിച്ചത്.

ദാദ്രി കൊലപാതകത്തെ തുടര്‍ന്ന് വരന്മാരുടെ വീട്ടുകാരാണ് ഇവിടെ വന്ന് വിവാഹം നടത്താന്‍ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞത്. വിവാഹവേദി മാറ്റാനായിരുന്നു ആലോചന. എന്നാല്‍ അതൊന്നും വേണ്ടിവന്നില്ല. ബീഫ് കഴിച്ചു എന്നാരോപിച്ച് ആള്‍ക്കൂട്ടം ഇവിടെ മുസ്ലിം മധ്യവയസ്‌കനെ അടിച്ചുകൊന്ന സംഭവം വന്‍ വിവാദമായിരുന്നു.

English summary
Days after killing over beef, Hindus marry off Muslim girlsEveryone in the village was tense following the infamous Dadri lynching incident. Hakeem, a Muslim villagers of Bisada, was thinking to change the venue of wedding for his two daughters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X