Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം അടക്കം 4 സംസ്ഥാനങ്ങളില്‍ അതിജാഗ്രത, പ്രതിദിന കേസുകളില്‍ 80 ശതമാനം കുറവെന്ന് കേന്ദ്രം

ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യം വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന കേസുകളില്‍ 80 ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ നാല് സംസ്ഥാനങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. 50000 ആക്ടീവ് കേസുകളില്‍ കൂടുതല്‍ ഇവിടങ്ങളിലുണ്ട്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് 50000 ആക്ടീവ് കേസുകളില്‍ അധികമുള്ളത്. പതിനൊന്ന് സംസ്ഥാനങ്ങളില്‍ ആക്ടീവ് കേസുകള്‍ പതിനായിരത്തിനും 50000ത്തിനും ഇടയിലാണെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. 21 സംസ്ഥാനങ്ങളില്‍ പതിനായിരം കേസുകളില്‍ താഴെയാണ് ഉള്ളതെന്നും അഗര്‍വാള്‍ പറഞ്ഞു.

1

ജനുവരി 24ന് മൂന്നാം തരംഗം അതിരൂക്ഷമായ സമയത്ത് 20.75 ശതമാനമായിരുന്നു പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അത് ഇപ്പോള്‍ 4.44 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. നിലവിലെ രോഗനിരക്ക് വന്‍ തോതില്‍ കുറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്താകെ കൊവിഡ് കേസുകള്‍ കുറയുന്നത് കാണാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം കൊവിഡ് കേസുകള്‍ കുറയാത്ത സ്ഥലങ്ങള്‍ ഇപ്പോഴും ആശങ്കയാണെന്ന് കേന്ദ്രം പറയുന്നു. കേരളം, മിസോറം, ഹിമാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ വലിയ തോതിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് നീതി ആയോഗ് അംഗം വികെ പോള്‍ പറയുന്നു. എന്നാല്‍ കൊവിഡിനെ ജാഗ്രതയോടെ തന്നെ കാണണം. നിയന്ത്രണങ്ങളില്‍ നിന്ന് പിന്നോട്ട് പോകരുതെന്നും പോള്‍ നിര്‍ദേശിച്ചു. നിലവില്‍ പൂര്‍ണമായി പ്രശ്‌നങ്ങളില്ലെന്ന് പറയാനാവില്ല. നല്ലതും ചീത്തയുമായ സാഹചര്യമുണ്ട്. പക്ഷേ ജാഗ്രത കൈവെടിയരുത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് കൊവിഡ് കേസുകള്‍ ഉള്ളത്. ഈ ഘട്ടത്തില്‍ സുരക്ഷയില്‍ വിട്ടുവീഴ്ച്ച പാടില്ല. രാജ്യം ജാഗ്രതയോടെ തന്നെ കാവിഡ് കാണണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നമ്മള്‍ ഒരുപാട് കൊവിഡിനെ കുറിച്ച് പഠിച്ചു. എന്നാല്‍ ലോകത്ത് അങ്ങനെയല്ല കാര്യങ്ങളെന്നും പോള്‍ പറഞ്ഞു.

രാജ്യത്തെ എല്ലാവര്‍ക്കും മുന്‍കരുതല്‍ വാക്‌സിന്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് വികെ പോള്‍ പറയുന്നു. മുന്‍കരുതല്‍ ഡോസ് എടുക്കുന്നതിന്റെ ശാസ്ത്രീയ വശങ്ങള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. മറ്റുള്ള രാജ്യങ്ങള്‍ ചെയ്യുന്നു എന്നത് കൊണ്ട് നമ്മള്‍ ചെയ്യണമെന്നില്ല. നിലവില്‍ ഇത്തരം ഡോസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍ എന്നിവര്‍ക്ക് നല്‍കുന്നുണ്ട്. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ എംആര്‍എന്‍എ വാക്‌സിന്‍ തയ്യാറായിട്ടുണ്ടെന്നും, ഇത് ട്രയല്‍സ് നടത്തുന്ന ഘട്ടത്തിലാണെന്നും പോള്‍ വ്യക്തമാക്കി. ഇതുവരെ രാജ്യത്ത് 171.28 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കി കഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+