Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ ജയം നിര്‍ണയിക്കുന്ന ദളിതുകള്‍, ഈ സീറ്റുകള്‍ എസ്പിക്കും ബിജെപിക്കും നിര്‍ണായകം

ദില്ലി: യുപി തിരഞ്ഞെടുപ്പിന് സജ്ജമായി കഴിഞ്ഞു. ഇത്രയും ദിവസത്തെ പോരാട്ടത്തെ വിലയിരുത്തുമ്പോള്‍ ബിജെപിയും സമാജ് വാദി പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടമായി യുപി തിരഞ്ഞെടുപ്പ് മാറിയെന്ന് വ്യക്തമാണ്. എന്നാല്‍ ഇതില്‍ ആര് ജയിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. 15 കോടി വോട്ടര്‍മാരുള്ള ഏറ്റവും വലിയ സംസ്ഥാനമാണിത്. ഫെബ്രുവരി പത്തിനാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക. ഒബിസി, ജാട്ടുകള്‍, മുസ്ലീങ്ങള്‍, ബ്രാഹ്മണര്‍ എന്നിവരാണ് ഇതുവരെയുള്ള ചര്‍ച്ചകളിലെല്ലാം ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ജയം നിര്‍ണയിക്കുന്ന യഥാര്‍ത്ഥത്തില്‍ ദളിത് വിഭാഗമാണ്. ഒബിസിയില്‍ നിന്ന് നല്ലൊരു വിഭാഗം നേതാക്കള്‍ എസ്പിയിലേക്ക് എത്തിയത് അവര്‍ക്ക് നേട്ടമാണ്.

1

ബിഎസ്പിയുടെ കരുത്ത് ചോര്‍ന്ന് പോയ സാഹചര്യത്തില്‍ ഇവര്‍ അഖിലേഷ് യാദവിലേക്കാണ് ഉറ്റുനോക്കുന്നത്. മുസ്ലീങ്ങളെ പോലെ ദളിതുകളും വലിയൊരു ജനവിഭാഗമാണ്. വോട്ടെടുപ്പില്‍ ഇവര്‍ വന്‍ സ്വാധീനവും ചെലുത്തുന്നുണ്ട്. യുപിയില്‍ 65 ജാതികളിലായിട്ടാണ് ഈ ദളിതുകള്‍ ഉള്ളത്. ഇവര്‍ എല്ലാം ചേര്‍ന്നാല്‍ ജനസംഖ്യയുടെ 22 ശതമാനത്തോളം വരും. 1980കളില്‍ വരെ ഇവര്‍ കോണ്‍ഗ്രസിനായിരുന്നു വോട്ട് ചെയ്തത്. എന്നാല്‍ പലയിടത്തും വോട്ട് ചെയ്യാന്‍ പറ്റാത്ത സാഹചര്യം മുമ്പ് ദളിതുകള്‍ക്ക് യുപിയില്‍ ഉണ്ടായിരുന്നു. ഇതിന് പ്രധാന കാരണം മുന്നോക്ക ജാതിക്കാര്‍ ഇവരെ ഗുണ്ടകളെ ഉപയോഗിച്ച് തടയുന്നതായിരുന്നു.

1984ലാണ് ബിഎസ്പി രൂപീകരിച്ചത്. കന്‍ഷിറാമായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ അവര്‍ക്ക് തുടക്കത്തില്‍ നേട്ടമൊന്നും ഉണഅടായില്ല. 1991ലാണ് ബിഎസ്പി ശക്തമായ പാര്‍ട്ടിയായത്. സര്‍ക്കാര്‍ രൂപീകരണത്തിന് എസ്പി നേതാവ് മുലായം സിംഗ് യാദവിന് ബിഎസ്പി സഖ്യം വരെ ഉണ്ടാക്കേണ്ടി വന്നു. 1995ല്‍ ബിഎസ്പി യുപില്‍ ആദ്യമായി സ്വന്തം സര്‍ക്കാരുണ്ടാക്കി. മായാവതി മുഖ്യമന്ത്രിയുമായി. ഇതിന് ശേഷമാണ് ദളിതുകള്‍ക്ക് വന്‍ സ്വാധീനം യുപി വോട്ടെടുപ്പില്‍ ഉണ്ടായത്. വെറും പതിനൊന്ന് വര്‍ഷത്തിനിടെയാണ് ദളിതുകള്‍ ശക്തമായ വോട്ടുബാങ്കായത്. 86 സംവരണ സീറ്റ് യുപിയിലുണ്ട്. ഇതില്‍ 84 എണ്ണവും ദളിത് സംവരണ സീറ്റാണ്.

ഈ സംവരണ സീറ്റുകളാണ് യുപിയില്‍ ഫലം നിശ്ചയിക്കുന്നത്. ബിഎസ്പി ദളിതുകളെ പ്രത്യേക വോട്ടുബാങ്കായി തന്നെ മാറ്റിയിരുന്നു. 2007ല്‍ അവരുടെ ജയവും വളരെ സര്‍പ്രൈസായിരുന്നു. ഒറ്റയ്ക്ക് മായാവതി ഭൂരിപക്ഷം നേടിയിരുന്നു. ഈ 86 സംവരണ മണ്ഡലങ്ങളില്‍ 62 എണ്ണവും നേടിയത് ബിഎസ്പിയാണ്. എസ്പി 2012ല്‍ ജയിച്ചപ്പോള്‍ 58 സീറ്റും എസ്പിക്കൊപ്പമായിരുന്നു. 2017ല്‍ ബിജെപി ജയിച്ചപ്പോള്‍ സമ്പൂര്‍ണ ആധിപത്യമായിരുന്നു. 76 സീറ്റാണ് ബിജെപി നേടിയത്. 84 ദളിത് സംവരണ സീറ്റുകളില്‍ ബിജെപി 70 സീറ്റാണ് നേടിയത്. ബാക്കിയുള്ള സംവരണ സീറ്റുകള്‍ സഖ്യകക്ഷികളും നേടി.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ബിജെപിക്ക് ഇവിടെ നേട്ടമായത്. അന്ന് 17 ദളിത് സംവരണ മണ്ഡലങ്ങളും ബിജദെപിയാണ് നേടിയത്. 2019ല്‍ 15 സീറ്റാണ് ബിജെപി നേടിയത്. നിലവില്‍ മായാവതിക്ക് ദളിത് വോട്ടര്‍മാരില്‍ സ്വാധീനമില്ല. മായാവതിയുടെ സ്വന്തം സമുദായമായ ജാദവരില്‍ പോലും ബിജെപി മുന്നേറുന്നുണ്ട്. എസ്പിക്ക് ഇത്തവണ ചന്ദ്രശേഖര്‍ ആസാദിന്റെ വരവോടെ നേട്ടമുണ്ടാവാനാണ് സാധ്യത. ജാദവ വിഭാഗം മായാവതിക്കൊപ്പം നില്‍ക്കുകയും, ആസാദ് ദളിതുകളുടെ പിന്തുണ നേടുകയും ചെയ്താല്‍ ബിജെപിയില്‍ നിന്ന് വോട്ടുകള്‍ ചോരും. എസ്പിക്ക് അത് നേട്ടമാകും. മുസ്ലീം വോട്ടുകള്‍ കൂടി ചേരുന്നതോടെ യുപിയില്‍ അധികാരവും പിടിക്കാനാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+