കുടിപ്പക: മധുരയില്‍ മണല്‍മാഫിയക്കാരനെ ദളിത് സംഘം വെട്ടിക്കൊന്നു
മധുര: മധുരയില്‍ മണല്‍ മാഫിയക്കാരനെ ദളിത് സംഘം വെട്ടിക്കൊന്നു. ഏറെ നാളായുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുനെല്‍വേലി ജില്ലയിലെ മേളപട്ടത്താണ് സംഭവം. അറുമുഗനായനാര്‍ (38) എന്നയാളാണ് കൊല്ലപ്പെട്ടത്. ഏറെ നാളായുള്ള കുടിപ്പകയുടെ ഫലമായിരുന്നു കൊലപാതകമെ്‌ന് പൊലീസ് പറയുന്നു.തിങ്കളാഴ്ച രാവിലെയായിരുന്നു കൊലപാതകം
തേവര്‍ വിഭാഗത്തില്‍പെട്ടയാളാണ് കൊല്ലപ്പെട്ട അറുമുഗനായനാര്‍. കൊന്നത് ദളിത് സംഘവും. അതിനാല്‍ തന്നെ പ്രദേശത്ത് സംഘര്‍ഷാവസ്ത നിലനില്‍ക്കുകയാണ്. ഗ്രാമത്തിലേയ്ക്കുള്ള ബസ് സര്‍വീസുകള്‍ ഉള്‍പ്പടെ നിര്‍ത്തി വച്ചിരിയ്ക്കുകയാണെന്ന് പൊലീസ് പറയുന്നു.

ഗ്രാമത്തലവന്റെ മകനാണ് കൊല്ലപ്പെട്ട യുവാവ്. ഇയാള്‍ രാഷ്ട്രീയ സ്വാധീനവും മറ്റും ഉപയോഗിച്ച് അനധികൃത മണല്‍ കടത്ത് നടത്തി വന്നു. ഇതിനെതിരെ പ്രദേശത്തെ ഒരു സംഘം ദളിത് യുവാക്കള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മാരിമുത്തു എന്ന യുവാവായിരുന്നു.
ഇയാളുടെ നേതൃത്വത്തില്‍ മേളപട്ടണത്ത് മണല്‍മാഫിയയ്‌ക്കെതിരെ പ്രതിഷേധം ശക്തമായി. ഇതിനിടെ ഒക്ടോബര്‍ 29ന് മാരിമുത്തു കൊല്ലപ്പെട്ടു. മാത്രമല്ല ഇതേ സംഭവത്തിന്‍രെ പേരില്‍ മഹേഷ് എന്ന ദളിത് യുവാവും കൊല്ലപ്പെട്ടു. ഈ രണ്ട് കൊലപാതകങ്ങളുമാണ് ദളിത് സംഘത്തിന് അറുമുഗനോടുള്ള പക വര്‍ധിയ്ക്കാനും കൊലപാതകത്തിനും ഇടയാക്കിയത്. സംഭവത്തില്‍ തിരുനെല്‍വേലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications