കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്ര പൈപ്പില്‍ നിന്നും വെള്ളം കുടിച്ചതിന് ദളിത് പെണ്‍കുട്ടിയെയും പിതാവിനെയും പൂജാരി മര്‍ദ്ദിച്ചു

  • By Pratheeksha
Google Oneindia Malayalam News

ലഖ്‌നൗ: രാജ്യത്ത് ദളിതര്‍ക്കെതിരെയുളള ആകമണങ്ങള്‍ ദിനം തോറും വര്‍ദ്ധിക്കുന്നു. ക്ഷേത്രത്തിനു സമീപത്തു സ്ഥാപിച്ച പൈപ്പില്‍ നിന്നും വെളളം കുടിച്ചതിന് 13 കാരിയായ ദളിത് പെണ്‍കുട്ടിയ്ക്കും പിതാവിനും മര്‍ദ്ദനം.

ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ദാഹിച്ചു വലഞ്ഞ പെണ്‍കുട്ടി ക്ഷേത്രത്തിനു സമീപത്തു സ്ഥാപിച്ച പൈപ്പില്‍ നിന്ന് വെളളം കുടിക്കുകയായിരുന്നു. ഇതു കണ്ട പൂജാരി പെണ്‍കുട്ടിയെ തടഞ്ഞ് ആക്രമിക്കാന്‍ തുനിഞ്ഞു. സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ പിതാവിനെയും ഇയാള്‍ ആക്രമിച്ചു..

നീ ദളിത് വിഭാഗത്തില്‍പ്പെട്ടവളാണ്

നീ ദളിത് വിഭാഗത്തില്‍പ്പെട്ടവളാണ്

പെണ്‍കുട്ടി ക്ഷേത്രത്തിനു സമീപത്തു സ്ഥാപിച്ച പൈപ്പില്‍ നിന്ന് വെളളം കുടിക്കാന്‍ തുടങ്ങിയപ്പോഴാണ് പൂജാരി ആക്രോശവുമായെത്തിയത് .നീ ദളിത് വിഭാഗത്തില്‍പ്പെട്ടവളാണെന്നും അതുകൊണ്ട് ശിക്ഷ നല്‍കുമെന്നുമാണ് പൂജാരി പറഞ്ഞത്

കുന്തമുനകൊണ്ട് കുത്തി

കുന്തമുനകൊണ്ട് കുത്തി

കുട്ടിയെ മാത്രമല്ല സ്ഥലത്തെത്തിയ പിതാവിനെയും പൂജാരി ആക്രമിച്ചു. പിതാവിനെ കുന്തമുനകൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

ദളിത് പ്രക്ഷോഭം

ദളിത് പ്രക്ഷോഭം

സംഭവത്തിനു ശേഷം പൂജാരിയെ പോലീസ് അറസ്റ്റു ചെയ്തു. എസ് സി എസ് ടി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. സംഭവത്തെ തുടര്‍ന്ന് ദളിത് വിഭാഗക്കാര്‍ പ്രക്ഷോഭവുമായെത്തിയിരുന്നു.

 പശുകാരണം

പശുകാരണം

ഇൗയിടെയാണ് പശുവിനെ കൊന്നെന്നാരോപിച്ച് ഗുജറാത്തിലെ ഊന ജില്ലയില്‍ ദളിത് വിഭാഗക്കാര്‍ക്ക് നേരെ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്.

 എന്നെ ആകമിച്ചോളൂ

എന്നെ ആകമിച്ചോളൂ

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ദളിത് ആക്രമണങ്ങള്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് നിങ്ങള്‍ ദളിത് സഹോദരങ്ങളെ ആക്രമിക്കരുത് .പകരം എന്നെ ആക്രമിച്ചോളൂ എന്നാണ്.

English summary
In a shocking incident, a Dalit girl was denied drinking water from a handpump in temple premises and her father was also attacked by the temple priest in Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X