കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കത്തുന്നു; ദളിത് പ്രക്ഷോഭം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്...

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദളിത് പ്രക്ഷോഭം ആളി കത്തുന്നു. ഗോ മാതാ സംരക്ഷണത്തിന്റെ പേരിലുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു.

പ്രതിഷേധക്കാര്‍ നിരവധി സ്റ്റേറ്റ് ബസുകള്‍ അഗ്നിക്കിരയാക്കുകയും റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു. പശു സംരക്ഷണത്തിന്റെ പേരില്‍ സംസ്ഥാനത്ത് ദളിതല്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി ദളിത് സംഘടനകള്‍ രംഗത്തെത്തിയത്.

Gujarat Dalit Protest

തിങ്കളാഴ്ച ദളിത് യുവാക്കല്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വിവിധ ഇടങ്ങളില്‍ ഏഴോളം ദളിത് യുവാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ചയും രണ്ട് പേര്‍ ആത്മഹത്യ ശ്രമം നടത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആക്രമണത്തിന് ഇരയായവരെ വ്യാഴാഴ്ച സന്ദര്‍ശിക്കും. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ വെള്ളിയാഴ്ച ഗുജറാത്തിലെത്തുമെന്നാണ് സൂചന.

ഗോ രക്ഷാ സംഘത്തിന്റെ ആക്രമണത്തിനിരയായ യുവാക്കള്‍ രാജ്‌കോട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ദളിത് യുവാക്കളെ അപമാനിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ആനന്ദിബെന്‍ ഭട്ടാചാര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 16 പേരാണ് ഇതുവരെ അറസ്റ്റിലായത്.

ജുലൈ 11ന് ഗിര്‍ സോംനാഥ് ജില്ലയിലെ മോട്ട സമദ്യര ഗ്രാമത്തിലാണ് ചത്ത പശുവിന്റെ തൊലി ഉരിഞ്ഞതിന് നാല് ദളിത് യുവാക്കളെ പൊതു മധ്യത്തില്‍ വസ്ത്രമുരിഞ്ഞ് മര്‍ദ്ദിച്ചത്. ഗോരക്ഷ സംഘടനയുടെ പേരില്‍ ശിവസേന പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

English summary
Gujarat scrambled to contain Dalit protests Tuesday as they spread to Ahmedabad and several parts of the state, triggering violence in which a policeman was killed, state transport buses torched and roads blocked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X