കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് യുവാവിനെ മര്‍ദ്ദിച്ച ശേഷം മൊട്ടയടിച്ച്, ചെരിപ്പ് മാലയിട്ട് നടത്തി

  • By Muralidharan
Google Oneindia Malayalam News

ലഖ്‌നൊ: രാജ്യത്ത് ദളിതര്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും കൂടി വരുന്നതായാണ് സമീപ കാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തോടെ ഇത് വളരെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. രോഹിത് വെമുലയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യം മുഴുവന്‍ പ്രകടനങ്ങളും മറ്റും നടന്നു.

ഉത്തര്‍ പ്രദേശ്, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളാണ് ദളിത് പീഡനങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തുവന്ന ഏറ്റവും പുതിയൊരു വാര്‍ത്ത പറയുന്നത്, ദളിത് യുവാവിനെ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മൊട്ടയടിച്ച് ചെരിപ്പ് മാല ഇടീപ്പിച്ച് നടത്തി എന്നാണ്. ഉത്തര്‍ പ്രദേശിലെ ദബൊലി ഗ്രാമത്തിലാണ് സംഭവം.

lucknow

ചെങ്കല്‍ച്ചൂള മുതലാളിയും രണ്ട് സഹായികളും ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയത്. യുവാവിന്റെ കുടുംബത്തിന്റെ പേരിലുള്ള ചൂള തട്ടിയെടുക്കാന്‍ വേണ്ടിയാണ് മറ്റൊരു ചൂളയുടെ ഉടമസ്ഥനായ വീരേന്ദര്‍ കുമാര്‍ യുവാവിനെ മര്‍ദ്ദിച്ചതത്രെ. മര്‍ദ്ദനമേറ്റ യുവാവിന്റെ പിതാവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.

തന്റെ മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ചെങ്കല്‍ച്ചൂള മുതലാളിയായ വീരേന്ദര്‍ കുമാര്‍ മിശ്രയ്ക്കും രണ്ട് സഹായികള്‍ക്കും എതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു.

English summary
Dalit teenager thrashed, paraded with garland of slippers in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X