കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് സ്ത്രീയെ പ്രാര്‍ത്ഥിക്കാൻ അനുവദിച്ചില്ല; തമിഴ്‌നാട്ടിൽ 20 പൂജാരിമാർക്കെതിരെ കേസെടുത്തു

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ ചിദംബരം നടരാജര്‍ ക്ഷേത്രത്തിലെ ഇരുപതോളം പൂജാരിമാര്‍ക്കെതിരെ 1989-ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരം കേസെടുത്തു. ദളിത് സ്ത്രീയെ ക്ഷേത്ര പരിസരത്ത് നിന്ന് പ്രാര്‍ത്ഥിക്കുന്ന തടഞ്ഞതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്നുതന്നെ കേസെടുത്തതായി കടലൂര്‍ പൊലീസ് സൂപ്രണ്ട് തിരു സി ശക്തി ഗണേശന്‍ ദി ്പ്രിന്റിനോട് പറഞ്ഞു.

case

എസ്സി/എസ്സി നിയമത്തിന്റെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഞങ്ങള്‍ പൂജാരിമാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത് ഒരു സ്വകാര്യ ക്ഷേത്രമാണ്. അവിടെ ഭക്തരും പൂജാരിമാരും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. കൊവിഡ് 19 കാരണം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ക്ഷേത്ര കമ്മിറ്റി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായി പൂജാരിമാര്‍ ഞങ്ങളോട് പറഞ്ഞു. വിഷയം ജില്ലാ കളക്ടറെ അറിയിച്ചുണ്ടെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

ആരോപണവിധേയമായ സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതിലൊന്നില്‍, ഒരു സ്ത്രീ കരയുന്നതും പ്രാദേശികമായി 'ദീക്ഷിതര്‍' എന്നറിയപ്പെടുന്ന ഒരു കൂട്ടം പുരോഹിതന്മാരെയും കാണാം. ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവും നടക്കുന്നതായി വീഡിയോയില്‍ കാണാം. ക്ഷേത്രഭരണകൂടം തീരുമാനിച്ച കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൂജാരിമാര്‍ക്ക് മാത്രം പ്രാര്‍ത്ഥിക്കാനുള്ള വേദിയായ കനഗസഭായ് മേടയില്‍ കയറാന്‍ പുരോഹിതര്‍ തന്നെ അനുവദിച്ചില്ലെന്ന് ജയശീല എന്ന സ്ത്രീ ആരോപിച്ചു.

മഞ്ജുവാര്യർ സംസാരിച്ചത് ശക്തമായ ഭാഷയില്‍; ചിലർ മുതലക്കണ്ണീരൊഴുക്കി: തുറന്ന് പറഞ്ഞ് സംവിധായകന്‍മഞ്ജുവാര്യർ സംസാരിച്ചത് ശക്തമായ ഭാഷയില്‍; ചിലർ മുതലക്കണ്ണീരൊഴുക്കി: തുറന്ന് പറഞ്ഞ് സംവിധായകന്‍

മറ്റൊരു വീഡിയോയില്‍, ഒരു കൂട്ടം പൂജാരിമാര്‍ അവരെ ചീത്തവിളിക്കുന്നതിനിടെ പടികള്‍ കയറാന്‍ ശ്രമിക്കുന്നത് കാണാം. പൂജാരിമാര്‍ തന്നെ ഭീഷണിപ്പെടുത്തി ക്ഷേത്ര പരിസരത്ത് നിന്ന് സാധനം മോഷ്ടിച്ചെന്ന് ആരോപിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞു. നേരത്തെ തമിഴ്നാട് സര്‍ക്കാരിന്റെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലായിരുന്നു ക്ഷേത്രം. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഇത് പൂജാരിമാര്‍ക്ക് തന്നെ തിരികെ നല്‍കി.

Recommended Video

cmsvideo
കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

English summary
Dalit woman not allowed to pray in temple;case has been registered against 20 priests in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X