കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ക്കും ജീവിക്കണം ഞങ്ങള്‍ക്കും നീതി വേണം ഫരിദാബാദ് സംഭവത്തില്‍ ദളിതരുടെ പ്രതിഷേധം

  • By Siniya
Google Oneindia Malayalam News

ഫരീദാബാദ്: ഹരിയാനയില്‍ പെട്രോള്‍ ഒഴിച്ച് ദളിത് കുടുംബത്തെ ജീവനോടെ കത്തിച്ച സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. സവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധവുമായാണ് ഫരീദാബാദ് ഗ്രാമവാസികള്‍. ഇവര്‍ നീതികിട്ടണമെന്നാവശ്യപ്പെട്ടുക്കൊണ്ട് താക്കൂര്‍ മേഖലയില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ഫരീദാബാദില്‍ ജിതേന്ദറിനെയും കുടംബത്തെയുമാണ് ജീവനോടെ കത്തിച്ചത്. ഇതില്‍ രണ്ടു വയസ്സ് പ്രായമുള്ള വൈദവും ഒന്‍പത് മാസം പ്രായമുള്ള ദിവ്യയും പൊള്ളലേറ്റാണ് മരിച്ചത്.

ഏകദേശം 60 കുടുംബങ്ങളാണ് താക്കൂരില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ദളിത് കുടുംബങ്ങള്‍ക്ക് എപ്പോഴും സവര്‍ണ്ണമാരില്‍ നിന്നും അവഗണനയും അവഹേളനവുമാണ് സഹിക്കേണ്ടി വന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധിക്കാനാണ് ഇവരുടെ തീരുമാനം.

hariyana

കേസ് സി ബി ഐയ്ക്ക് വിട്ടെങ്കിലും യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന വിശ്വാസം ഗ്രാമവാസികള്‍ക്കില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദളിത് സവര്‍ണ്ണ വിഭാഗങ്ങള്‍ സംഘര്‍ഷം തുടരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സവര്‍ണ്ണ ജാതിയിലുള്ള മൂന്നുപേരെ കൊലപ്പെടുത്തിയതാണ് ഇപ്പോഴുള്ള വൈരാഗ്യത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള അമര്‍ഷം ദളിത് ജനതക്കിടയില്‍ പുകയുകയാണ്. നരേന്ദ്രമോദിക്കെതിരെയും മനോഹര്‍ ലാല്‍ ഖട്ടാറിനെതിരെയുള്ള മുദ്രാവാക്യങ്ങളായിരുന്നു ദില്ലിമധുര ദേശീയപാത ഉപരോധിച്ചുകൊണ്ട് ഗ്രാമവാസികള്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇവര്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലത്ത് സമാധാനം നിലനിര്‍ത്താന്‍ 100 ഓളം പോലിസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിരവധി രാഷ്ട്രീയ നേതാക്കളാണ് സന്ദര്ർശിക്കുന്നത്. കോണ്ർഗ്രസ്സ് വൈസ് പ്രസിഡണ്ട് രാഹുല്ർ ഗാന്ധി, യോഗേന്ദ്ര യാദവ് എന്നിവര്ർ ജിതേന്ദറിനെ സന്ദര്ർശിച്ചു.

English summary
he Dalit community in Sunpedh village of Haryana's Faridabad district has united to protest against the atrocities by the upper caste communities. Some upper caste Thakurs had set fire to the house of a Dalit family on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X