കലാപഭൂമിയായി ഡാര്‍ജിലിങ്; സംഘര്‍ഷത്തില്‍ 36 പോലീസുകാര്‍ക്ക് പരിക്കേറ്റു

  • Posted By:
Subscribe to Oneindia Malayalam

ഡാര്‍ജിലിങ്: ഡാര്‍ജിലിങ് കലാപത്തില്‍ 36 പോലീസുകാര്‍ക്ക് പരിക്കേറ്റതായി പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. പരിക്കേറ്റവരില്‍ 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചു പേര്‍ക്ക് വെടിവെയ്പില്‍ പരിക്കേറ്റതായും രണ്ടു പേരെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നേരത്തെ പോലീസും സംഘടനയുമായുള്ള സംഘര്‍ഷത്തില്‍ പരുക്കേറ്റ പോലീസുകാരന്റെ നില ഗുരുതരമാണെന്ന് അറിയിച്ചിരുന്നു.

 darjeeling

ഇന്ത്യന്‍ റിസേര്‍വ് ഉദ്യോഗസ്ഥനായ കിരണ്‍ തമാങ്ങിനെയാണ് ഗൂര്‍ക്കാ വിഭാഗക്കാര്‍ കുത്തിയത്. സര്‍ക്കാനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് പ്രക്ഷോഭക്കാര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചിരുന്നു.

English summary
Darjeeling violence: 36 cops have been injured, claims ADG
Please Wait while comments are loading...