കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിവി സിന്ധു മുതല്‍ ഹിന ജസ്വാള്‍ വരെ; രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തിയ 'പെണ്‍പുലികള്‍' ഇവരാണ്

Google Oneindia Malayalam News

സാഹചര്യങ്ങളോട് പടവെട്ടിയും സ്വപ്രയത്നത്താൽ മുന്നേറിയും 2019 ല്‍ ലോകത്തിന്റെ നെറുകയിൽ രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തിയ സ്ത്രീകള്‍ നിരവധിയാണ്.രാജ്യത്തെ ആദ്യ വനിതാ ഫ്ളറ്റ് എന്‍ജിനിയറായി ചരിത്രം കുറിച്ച ലെഫ്റ്റനന്റ് ഹിന ജെയ്സ്വാള്‍ മുതല്‍ ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യനായ ആദ്യത്ത ഇന്ത്യന്‍ താരമെന്ന നേട്ടം കൊയ്ത പിവി സിന്ധു വരെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.തളരാനല്ല,​ വളരാനാണ് പെൺജീവിതമെന്ന വലിയ സന്ദേശം ഉയര്‍ത്തി ഈ വര്‍ഷത്തെ താരങ്ങളായി മാറിയ വനിതാ രത്നങ്ങളെ അറിയാം

 പിവി സിന്ധു

പിവി സിന്ധു

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യനായ ആദ്യത്ത ഇന്ത്യന്‍ താരമെന്ന നേട്ടത്തിന് ഈ വര്‍ഷമാണ് പിവി സിന്ധു അര്‍ഹയായത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബാസെലില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ജപ്പാനീസ് സൂപ്പര്‍ താരം നൊസോമി ഒക്കുഹാരയെ ഫൈനലില്‍ തകര്‍ത്താണ് സിന്ധു കന്നി ലോകകിരീടത്തില്‍ മുത്തമിട്ടത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്‍റെ അഞ്ചാമത്തെ മെഡലായിരുന്നു ഇത്.

 ഹിന ജെയ്സ്വാള്‍

ഹിന ജെയ്സ്വാള്‍

ഇന്ത്യയിലെ ആദ്യ വനിത ഫ്ളറ്റ് എന്‍ജിനിയര്‍ ആയി ലെഫ്റ്റനന്‍റ് ഹിന ജെയ്സ്വാള്‍ ചരിത്രം കുറിച്ച വര്‍ഷം കൂടിയാണ് 2019. പുരുഷന്‍ മാത്രം അടക്കിവാണിരുന്ന മേഖലയായിരുന്നു ഫ്ളൈറ്റ് എന്‍ജിനീയര്‍ ബ്രാഞ്ചില്‍ നിയമിതയായതോടെ വലിയൊരു കാല്‍വെപ്പാണ് ഹിന നടത്തിയത്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ഇവര്‍ ചണ്ഡീഗഡ് സ്വദേശിനിയാണ്.

 ലെഫ്റ്റനെന്‍റ് ശിവാംഗി

ലെഫ്റ്റനെന്‍റ് ശിവാംഗി

ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തില്‍ പുതുയുഗം കുറിച്ച് ലെഫ്റ്റനന്‍റ് ശിവാംഗി.ജയ്പുർ മാൾവിയ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംടെക് വിദ്യാർഥിയായിരിക്കെ 2018ൽ ആണ് ശിവാംഗി നാവിക സേനയില്‍ ചേര്‍ന്നത്. ഏഴിമല നേവൽ അക്കാദമിയിലെ ആദ്യ വനിത ബാച്ചിലെ അംഗമായിരുന്നു ശിവാംഗി.

 ഭാവന കസ്തൂരി, ശിഖ സുരഭി

ഭാവന കസ്തൂരി, ശിഖ സുരഭി

ഇന്ത്യന്‍ ആര്‍മ്മിയുടെ ചരിത്രത്തില്‍ ആദ്യമായി സൈനിക പരേഡില്‍ ഇന്ത്യന്‍ സൈന്യത്തെ നയിച്ച് ലെഫ്നന്‍റ് ഭാവന കസ്തൂരി പെണ്‍കരുത്ത് അറിയിച്ചതും 2019 ലാണ്. 1-ാം ഇന്ത്യന്‍ കരസേനാ ദിന പരേഡിലായിരുന്നു 144 പുരുഷന്മാര്‍ അടങ്ങുന്ന സംഘത്തെ ലഫ്റ്റനന്റ് ഭാവന കസ്തൂരി നയിച്ചത്. ഭാവനയെക്കൂടാതെ ക്യാപ്റ്റന്‍ ശിഖ സുരഭിയും ആദ്യമായി സൈന്യത്തിന്റെ ഡെയര്‍ഡെവിള്‍ മോട്ടര്‍ സൈക്കിള്‍ ടീമിനെയും പരേഡില്‍ നയിച്ചു.

ഗരിമ അറോറ

ഗരിമ അറോറ

ഏഷ്യയിലെ ഏറ്റവും മികച്ച വനിത ഷെഫെന്ന ബഹുമതി ഇന്ത്യക്കാരിയായ ഗരിമ അറോറ സ്വന്തമാക്കിയ വര്‍ഷം കൂടിയാണ് 2019.ബാങ്കോക്കില്‍ ‘ ഗാ'എന്ന പേരില്‍ റസ്റ്റോറന്റ് നടത്തുന്ന ഗരിമയ്ക്ക് 2018 ല്‍ മെക്കലിന്‍ സ്റ്റാര്‍ പദവി ലഭിച്ചിരുന്നു. തായ്‍ലന്‍ഡിലെ ഏറ്റവും മികച്ച റസ്റ്റോറന്റുകള്‍ക്ക് മാത്രം ലഭിക്കുന്ന പദവിയാണിത്. മിഷെലിൻ സ്റ്റാർ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയും മുംബൈക്കാരിയായ ഗരിമയാണ്.

 നിര്‍മ്മല സീതാരാമന്‍

നിര്‍മ്മല സീതാരാമന്‍

ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളെ ഉള്‍പ്പെടുത്തി അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോര്‍ബ്‌സ് തയ്യാറാക്കിയ പട്ടികയില്‍ ധനമന്ത്രി നിര്‍മ്മല സീതരാന്‍ കന്നികുതിപ്പ് നടത്തി. പട്ടികയില്‍ 34ാം സ്ഥാനമാണ് മന്ത്രി നേടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോകോണിന്‍റെ സ്ഥാപക കിരണ്‍ മസുംദാര്‍ ഷാ പട്ടികയില്‍ 65 -ാം സ്ഥാനം നേടിയിരുന്നു. ര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കലാണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്.

 സുമന്‍ റാവു

സുമന്‍ റാവു

ലോക സുന്ദരിപ്പട്ടം ഈ വര്‍ഷം ജൈമാക്കന്‍ സുന്ദരി ടോണി ആന്‍ സിംഗ് ആണ് സ്വന്തമാക്കിയതെങ്കിലും മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി സുമന്‍ റാവു ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി.ജൂണില്‍ നടത്തിയ മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 20 കാരിയായ സുമന്‍ റാവു ലോക സുന്ദരി പട്ടത്തിന് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തത്. രാജസ്ഥാന്‍ സ്വദേശിയാണ് സുമന്‍.

English summary
Daughters of India who gave us proud moments in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X