Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ച മകള്‍ മരിച്ചു; നീതിക്കായി അച്ഛന്റെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം: മകള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപെട്ട് അച്ഛന്റെ ആത്മഹത്യ ഭീഷണി. സഹപ്രവര്‍ത്തകന്റെ ലൈംഗീക പീഡനത്തിനിരയായി മകള്‍ ആത്മഹത്യ ചെയ്ത കേസില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് അച്ഛന്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

തിരുവനന്തപുരം വഴുതക്കാട് മൊബൈല്‍ ടവറില്‍ കയറി നിന്നാണ് മധ്യവയസ്‌കന്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നത്. കൊല്ലം സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസിലെ ഡ്രൈവറും ആദിവാസി വിഭാഗക്കാരനുമായ ഷാജിയാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

suicide threat

ഇയാളെ അനുനയിപ്പിക്കാന്‍പോലീസും ഫയര്‍ഫോഴ്‌സും ശ്രമം തുടരുകയാണ്. ഷാജിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനായ ആനന്ദബോസ് ലൈംഗീകമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഷാജിയുടെ മകള്‍ ഈ വര്‍ഷം ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ അയാള്‍ക്കെതിരെ നടപിടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല.

ആനന്ദബോസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഷാജി നിരവധി തവണ പോലീസിന് പരാതി നല്‍കി. എന്നാല്‍ നടപടിയൊന്നും തന്നെ ഉണ്ടായില്ല. അതിനിടയില്‍ ഷാജിയെ കൊല്ലുന്നതിന് ഇടുക്കിയേക്ക് സ്ഥലം മാറ്റുകയും ചെയ്തുവെന്നും ഷാജി ആരോപിക്കുന്നു.

ആനന്ദബോസിനെതിരെ നടപടിയുണ്ടാക്കാതിരിക്കുകയും പരാതി നല്‍കിയതിന് തനിക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം വഴുതക്കാട് ശ്രീമൂലം ക്ലബിന് മുന്നിലുള്ള മൊബൈല്‍ ടവറില്‍ കയറി ഷാജി ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+