ദവീന്ദർ സിംഗ് ഭീകരരിൽ നിന്ന് കൈപ്പറ്റിയത് ലക്ഷങ്ങൾ, രാഷ്ട്രപതിയുടെ പോലീസ് മെഡൽ തിരിച്ചെടുക്കും!
ദില്ലി: ഭീകരര്‍ക്കൊപ്പം പിടിക്കപ്പെട്ട ജമ്മു കശ്മീര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ദവീന്ദര്‍ സിംഗില്‍ നിന്ന് രാഷ്ട്രപതിയുടെ മെഡല്‍ തിരിച്ചെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ധീരതയ്ക്കുളള മെഡലാണ് ദവീന്ദര്‍ സിംഗിന് ലഭിച്ചിരുന്നത്. റോ, ഇന്റലിജന്‍സ് ബ്യൂറോ, മിലിറ്ററി ഇന്റലിജന്‍സ് എന്നീ അന്വേഷണ ഏജന്‍സികള്‍ ദവീന്ദര്‍ സിംഗിനെ ചോദ്യം ചെയ്യും. ദില്ലിയിലേക്കുളള യാത്രയ്ക്കിടെയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിക്കൊപ്പം ദവീന്ദര്‍ സിംഗ് പിടിയിലായത്.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട അഫ്സല് ഗുരു ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥനാണ് ദവീന്ദര്‍ സിംഗ്. എന്നാല്‍ അന്ന് പോലീസോ അന്വേഷണ ഏജന്‍സികളോ ദവീന്ദര്‍ സിംഗിനെ കുറിച്ച് അന്വേഷണം നടത്തിയിരുന്നില്ല. നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ തന്നെ കൊലപ്പെടുത്തുമെന്ന് ദവീന്ദര്‍ സിംഗ് ഭീഷണിപ്പെടുത്തിയിരുന്നതായി അഫ്സല് ഗുരു ആരോപിച്ചിരുന്നു.

പാര്‍ലമെന്റ് ആക്രമിച്ച ഭീകരരെ ദില്ലിയില്‍ എത്തിക്കാന്‍ നിര്‍ബന്ധിച്ചതും അവര്‍ക്ക് താമസ സൗകര്യമൊരുക്കാനും ഒരു സെക്കന്‍ഡ് ഹാന്‍ഡ് വെള്ള അംബാസിഡര്‍ കാര്‍ സംഘടിപ്പിക്കാനും ആവശ്യപ്പെട്ടത് ദവീന്ദര്‍ സിംഗ് ആണെന്നും അഫ്സല് ഗുരു സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ കാറാണ് പാര്‍ലമെന്റ് ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത്. കൊടും ഭീകരരായ നവീദ് ബാബ, ആസിഫ് അഹമ്മദ് എന്നിവരോടൊപ്പമാണ് ദവീന്ദര്‍ സിംഗ് പിടിയിലായത്.
കശ്മീരില്‍ 11 പേരെ കൊലപ്പെടുത്തിയത് അടക്കമുളള സംഭവങ്ങളില്‍ പോലീസ് തിരയുന്ന ഭീകരനാണ് നവീദ് ബാബ. കശ്മീരിലെ പുല്വാമയിലുളള തറവാട്ട് വീട്ടിലും ജമ്മുവിലെ സ്വന്തം വീട്ടിലും ദവീന്ദര്‍ സിംഗ് ഭീകരര്‍ക്ക് അഭയം കൊടുത്തിരുന്നു എന്നാണ് പോലീസ് പറയുന്നത്. തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്നതിനുളള കൈക്കൂലിയായി 12 ലക്ഷം രൂപ സിംഗ് കൈപ്പറ്റിയിരുന്നു എന്നും കശ്മീര്‍ ഐജി വിജയ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications