ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെ, പിടികൂടുമെന്ന് രാജ്‌നാഥ് സിംഗ്
ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഇപ്പോഴും പാകിസ്താനിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ദാവൂദ് എവിടെയാണെന്നറിയില്ലെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായ് പരതിഭായ് ചൗധരി പാര്‍ലമെന്റില്‍ പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് രാജ്‌നാഥിന്റെ വിശദീകരണം.
1993 ല്‍ മുംബൈയില്‍ നടന്ന സ്‌ഫോടനപരമ്പരകളുടെ മുഖ്യ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം. ബോളിവുഡും ഇന്ത്യന്‍ ക്രിക്കറ്റും ഒരു ഘട്ടത്തില്‍ ദാവൂദിന്റെ നിയന്ത്രണത്തിലായിരുന്നു എന്ന് ആക്ഷേപമുണ്ട്.

ദാവൂദ് പാകിസതാനില്‍ ഉണ്ട് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഉണ്ടെന്നാണ് രാജ്‌നാഥ് സിംഗ് പറയുന്നത്. ദാവൂദിനെ ഇന്ത്യയിലെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരും എന്നും അദ്ദേഹം പറഞ്ഞു.
ദാവൂദ് ഇബ്രാഹിമിനെ പിടികൂടാനാകാത്തതിന്റെ കാരണം പാകിസ്താന്റെ നിസ്സഹകരണം ആണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആക്ഷേപം . എല്ലാ വിവരങ്ങളും നല്‍കിയിട്ടും പാകിസ്താന് ദാവൂദിനെ പിടികൂടാന്‍ കഴിയുന്നില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു .
ദുബൈ ആസ്ഥാനമായിട്ടായിരുന്നു ഇടക്കാലത്ത് ദാവൂദിന്റെ പ്രവര്‍ത്തനങ്ങള്‍.പിന്നീട് പാകിസ്താനിലേയ്ക്ക് മാറി . ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ തയ്യാറായിരുന്നു എന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും അടുത്തിടെ വിവാദമുണ്ടാക്കിയിരുന്നു .












Click it and Unblock the Notifications