വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കൊല്ലാന്‍ പദ്ധതി!! ദാവൂദുമായി ചേര്‍ന്ന് ഗൂഢാലോചന, സംഘാംഗങ്ങള്‍ പിടിയില്‍!!

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ദില്ലി: ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാനെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്നു പേരെ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. ദില്ലി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. ഇവര്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യീദ് വസീം റിസ്‌വിയെ കൊല്ലാന്‍ എല്ലാ പദ്ധതികളും തയ്യാറാക്കിയതായി പോലീസ് പറയുന്നു. ഇവര്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായികളാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കത്വയിലെ ബാലികയ്ക്ക് പിന്തുണയില്ല, മോദിയും വനിതാ മന്ത്രിമാരും മൗനം തുടരുന്നു!! സ്ത്രീത്വം ഉണരുമോ!!

1

വിവാദ പ്രസ്താവനകള്‍ നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന വ്യക്തിയാണ് സയ്യീദ് വസീം. നേരത്തെ തന്നെ തനിക്ക് വധഭീഷണിയുണ്ടെന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മദ്രസകളെ കുറിച്ചുള്ള പ്രസ്താവനകളായിരുന്നു റിസ്‌വി വിവാദനായകനാക്കിയത്. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു. അതേസമയം റിസ്‌വിയുടെ ഈ പ്രസ്താവന തന്നെയാണ് അദ്ദേഹത്തെ കൊല്ലുന്നതിന് പദ്ധതിയിടാന്‍ കാരണമെന്ന് പോലീസ് കരുതുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും വധഭീഷണി ഉണ്ടെന്നാണ് പോലീസ് പറയുന്നത്. രാജ്യത്തുള്ള മദ്രസകള്‍ ഭീകരവാദം വളര്‍ത്തുന്നതില്‍ മുന്‍പന്തിയിലാണെന്ന് റിസ്‌വി പറഞ്ഞിരുന്നു. ഇന്ത്യയെ തകര്‍ക്കാന്‍ മുന്നില്‍ നില്‍ക്കുന്ന പാകിസ്താനി അഫ്ഗാനി തീവ്രവാദികള്‍ പലരും ഇത്തരത്തില്‍ വരുന്നവരാണെന്നും റിസ്‌വി ആരോപിച്ചിരുന്നു.

2

എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടും പ്രസ്താവന പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അയച്ച കത്തും വന്‍ വിവാദമായിരുന്നു. രാജ്യത്തോടുള്ള കൂറ് രാഹുല്‍ ഗാന്ധി തെളിയിക്കേണ്ടത് രാമജന്‍മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് പിന്തുണ നല്‍കികൊണ്ടാണെന്ന് റിസ്‌വി പറഞ്ഞിരുന്നു. അതേസമയം രാമക്ഷേത്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്നും അവര്‍ക്ക് ഐസിസില്‍ ചേരാമെന്നും റിസ്‌വി ആരോപിച്ചിരുന്നു.

ആ കുഞ്ഞിന് എന്ത് നീതി കിട്ടും! വിധി നടപ്പാക്കാനുള്ള അവകാശം ഒരമ്മയ്ക്ക് കിട്ടട്ടെ, വൈറലായി പോസ്റ്റ്

'ഇത് ഞാനല്ല... എന്റെ ഗർഭം ഇങ്ങനല്ല!'; ഇതാണ് മലയാളികൾ, ഫേസ്ബുക്കിലെ എല്ലാ വിഷ്ണു നന്ദകുമാറിനും തെറി!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dawood Ibrahims aides arrested for plotting to kill Shia Waqf Boards chairman

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്