മോദിയുടെ സന്ദർശനം ഏറ്റൂ; നോട്ടു നിരോധനത്തിനെതിരെയുള്ള പ്രതിഷേധം വേണ്ട, കളംമാറി ഡിഎംകെ

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനു ശേഷം നോട്ട് നിരോധനത്തിനെതിരെയുള്ള പ്രതിഷേധ പരിപാടിയിൽ നിന്ന് ഡിഎംകെ പിൻമാറി. മഴക്കെടുതി കൊണ്ടാണ് സമരം ഉപേക്ഷിച്ചതെന്നാണ് പാർട്ടിയുടെ വിശദീകരണം. നോട്ട് നിരോധനത്തിന്റെ വാർഷിക ദിനത്തോടനുബന്ധിച്ച്  നവംബർ 8 നു സംഘടിപ്പിച്ചിരുന്ന പ്രതിഷേധ പരിപാടികൾ ഉപേക്ഷിക്കുന്നതായി ഡിഎംകെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

ട്രംപിന്റെ ദക്ഷിണകൊറിയൻ സന്ദർശനം കരുതി കൂട്ടി, ഉത്തരകൊറിയൻ വിഷയത്തിൽ ഉടൻ തീരുമാനം?

karunanidi

കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, പൊൻ രാധാകൃഷ്ണൻ എന്നിവർക്കൊപ്പമാണ് കരുണാനിധിയെ കാണാൻ മോദി വസതിയിലെത്തിയത്. വണക്കം സാർ എന്ന് സംബോധന ചെയ്തു കൊണ്ടാണ് മോദി- കരുണാനിധി കൂടിക്കാഴ്ച നടന്നത്. പത്തു മിനിട്ട് സമയമാണ് കൂടിക്കാഴ്ച നീണ്ടു നിന്നത്. കരുണാനിധിയെ ദില്ലിയിലേയ്ക്ക് ക്ഷണിച്ച ശേഷമാണ് മോദി മടങ്ങിയത്.

മൂത്തമകളെ തള്ളിമാറ്റി, മൂന്ന് മക്കളെ മാറോട് ചേർത്തു പിടിച്ചു, അമ്മ മക്കളെ രക്ഷിച്ചതിങ്ങനെ

മോദിയുടെ പെട്ടെന്നുള്ള സന്ദർശനം 2019 ൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണെന്നാണ് രഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. വിദേശപര്യടനത്തിലായിരുന്ന എംകെ സ്റ്റാലിൻ പര്യടനം അവസാനിപ്പിച്ച് വേഗം ചെന്നൈയിലെത്തി മോദിയെ സ്വീകരിച്ചത് സംശയം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതാണ്.ഇതാദ്യമായാണ് മോദി കരുണാനിധിയെ വീട്ടിലെത്തി സന്ദർശിക്കുന്നത്. തമിഴ്നാട്ടിൽ ഭരണം പിടിച്ചെടുക്കാനായി അണ്ണാഡിഎംകെ സർക്കാരിനെതിരെ ദിനകർ പക്ഷത്തിന്റെ വെല്ലുവിളി കടുക്കുന്നതിനിടെയാണ് കരുണാനിധിയെ കാണാൻ മോദിയെത്തിയതെന്നും ശ്രദ്ധേയമാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
A day after Prime Minister Narendra Modi met DMK chief Karunanidhi in Chennai, the party decided to cancel its protest against demonetisation on Wednesday.The DMK has cited incessant showers as the reason for cancelling the protest in eight rain-ravaged districts of Tamil Nadu. However, political observers see this as a major development ahead of the 2019 Lok Sabha elections.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്