Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവരാജ് സിംഹ് ചൗഹാന്റെ ആദ്യനടപടി; ബിജെപി പ്രവര്‍ത്തകനെ തല്ലിയ കളക്ടറെ സ്ഥലം മാറ്റി

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകനെ തല്ലിയ വനിതാ കളക്ടറെ സ്ഥലം മാറ്റി ശിവരാജ് സിംഗ് ചൗഹാന്‍. ജില്ലയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള റാലിക്കിടെയായിരുന്നു കളക്ടര്‍ നേതാവിനെ തല്ലിയത്. ജനുവരി 20 ന് നടത്തിയ റാലിക്കിടെ രാജ്ഗഢ് കളക്ടര്‍ നിധി നിവേദിത ഒരാളെ മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

തിങ്കളാഴ്ച്ചയായിരുന്നു ശിവരാജ് സിംഗ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ആഷോഷം ഒഴിവാക്കി ലളിതമായാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നരോത്തം മിശ്രയുടേയും നരേന്ദ്രി സിംഗ് തോമറിന്റേയും പേരുകള്‍ ഉയര്‍ന്നെങ്കിലും ശിവരാജ് സിംഗ് ചൗഹാന്‍ മതിയെന്ന തീരുമാനത്തില്‍ കേന്ദ്ര നേതൃത്വം എത്തുകയായിരുന്നു.

സ്ഥലം മാറ്റം

സ്ഥലം മാറ്റം

ശിവരാജ് സിംഗ് ചൗഹാന്‍ അധികാരമേറ്റതിന് പിന്നാലെയാണ് നിധി നിവേദിതയെ സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ഇവര്‍ക്ക് മധ്യപ്രദേശ് സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയായാണ് നിയമനം. പകരം നീരജ് കുമാര്‍ സിംഗിനെ കളക്ടറായി നിയമിച്ചു. നിവേദികതയ്‌ക്കൊപ്പം സബ് ഡിവിഷണല്‍ മജിസ്ര്‌ടേറ്റ് പ്രിയ വര്‍മ്മയേയും ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. റാലിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിവേദിതക്കൊപ്പമുണ്ടായിരുന്നയാളാണ് പ്രിയ വര്‍മ്മ.

ശിവരാജ് സിംഗ് ചൗഹാന്‍

ശിവരാജ് സിംഗ് ചൗഹാന്‍

റാലിക്കിടെയുണ്ടായ സംഭവത്തില്‍ നിലവില്‍ മുഖ്യമന്ത്രിയായിട്ടുള്ള ശിവരാജ് സിംഗ് ചൗഹാന്‍ ഉള്‍പ്പെടെ അന്ന് പ്രതിപക്ഷത്തുണ്ടായിരുന്നവര്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് കളക്ടറും ഡെപ്യൂട്ടി കളക്ടറും ചേര്‍ന്ന് മര്‍ദിച്ചതെന്ന് ശിലരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചിരുന്നു. മധ്യപ്രദേശില്‍ ഹിറ്റലറിസം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു പ്രതികാര നടപടി.

 മുഖത്തടിച്ചു

മുഖത്തടിച്ചു

രാജ്ഗഡിലെ സംഘര്‍ഷത്തിന്റേയും അറസ്റ്റിന്റേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ട് വനിത ഓഫീസര്‍മാരേയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. അറസ്റ്റ് തടയാന്‍ ശ്രമിച്ച് ബിജെപി പ്രവര്‍ത്തകന്റെ മുഖത്തടിക്കുകയായിരുന്നു പ്രിയ വര്‍മ. പിന്നാലെ മറ്റൊരു പ്രവര്‍ത്തകന്‍ പ്രിയ വര്‍മയുടെ മുടി പിടിച്ച് വലിക്കുകയും താഴെയിടാന്‍ ശ്രമിക്കുകയുമുണ്ടായി.

അറസ്റ്റ്

അറസ്റ്റ്

മധ്യപ്രദേശില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്തി നിരോധനാജ്ഞ പ്രഖ്യാപിക്കുകയും റാലികള്‍ നടത്തുന്നതിന് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിരോധനം ലംഘിച്ച് റാലി നടത്തിയ ബിജെപി പ്രവര്‍ത്തകരം പ്രിയ വര്‍മ്മ നേരിട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കലക്ടര്‍ നിവേധിത ബിജെപി പ്രവര്‍ക്കരുടെ പിന്നാലെ ഓടിയാണ് അറസ്റ്റ് ചെയ്തത്.

 മധ്യപ്രദേശ്

മധ്യപ്രദേശ്

കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതി രാദിത്യ സിന്ധ്യ രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ അരങ്ങേറിയത്. സിന്ധ്യ രാജി വെച്ചതിന് പിന്നാലെ 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെക്കുകയും കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഭൂരിപക്ഷം നഷ്ടപ്പെടുകയുമായിരുന്നു. രാജിവെച്ച 22 എംഎല്‍എമാരില്‍ 21 പേരും ബിജെപിയില്‍ ചേര്‍ന്നു. അതില്‍ 8 പേര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാന്‍ ധാരണയായെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+