കളിയാക്കിയില്ലേ, ഇനി അവതാരകയ്ക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ!
ഏറ്റവും വിഡ്ഡിയായ അവതാരകയെ മറന്നോ. ഗോവയിലെ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ദൂരദര്‍ശന് വേണ്ടി അവതാരകയായി എത്തിയ യുവതിയെക്കുറിച്ചാണ് ചോദിക്കുന്നത്. ദൂരദര്‍ശനില്‍ പരിപാടി കണ്ടതിന്റെ എത്ര മടങ്ങ് പേരാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഈ അവതാരകയെ കണ്ട് പൊട്ടിച്ചിരിച്ചതും കളിയാക്കിയതും. ആരെങ്കിലും ചിന്തിച്ചോ ആ അവതാരകയ്ക്ക് എന്ത് തോന്നി എന്ന്.
ആളുകളുടെ കളിയാക്കല്‍ കേട്ട് മരിക്കാന്‍ വരെ തോന്നി എന്നാണ് ആയെന പഹുജ എന്ന ഈ അവതാരക പറയുന്നത്. പഹുജയുടെ തന്നെ വാക്കുകള്‍ കേള്‍ക്കൂ - ഇപ്പോള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്നെ അറിയാം. ഒരു വിഡ്ഡി അവതാരകയായി. ഇത് നിങ്ങളെയെല്ലാം രസിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍ എന്നെ വളരെ വളരെ വിഷമിപ്പിക്കുന്നതായിരുന്നു.
മരിച്ചാല്‍ മതി എന്ന് പോലും എനിക്ക് തോന്നി. അസൈന്റ്‌മെന്റുകള്‍, കോണ്‍ട്രാക്ടുകള്‍ എല്ലാം എനിക്ക് നഷ്ടപ്പെട്ടു. ആരെയും കുറ്റപ്പെടുത്തുകയോ എന്നെ ന്യായീകരിക്കുകയോ അല്ല. വേണ്ട റിഹേഴ്‌സലില്ലാതെയാണ് ഞാനാ പരിപാടി ചെയ്തത്. അവിടെയെത്തിയ പ്രതിനിധികളെപോലും എനിക്ക് ശരിക്കറിയുമായിരുന്നില്ല. പരിപാടി തുടങ്ങുന്നതിന് അഞ്ച് മിനുട്ട് മുമ്പ് നിര്‍ദേശങ്ങള്‍ കിട്ടാനുള്ള മൈക്ക് പ്രവര്‍ത്തന രഹിതമായി.
അടുത്തത് ആരാണ് വരുന്നത് എന്ന് എന്നെ അറിയിക്കാന്‍ പോലും പ്രൊഡ്യൂസര്‍ക്ക് കഴിഞ്ഞില്ല. എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. ഞാന്‍ ക്ഷമ ചോദിക്കുകയാണ്. മൃദുല സിന്‍ഹയെ ഇന്ത്യന്‍ ഗവര്‍ണര്‍ എന്ന് വിളിച്ചത് നാക്കുപിഴയായിരുന്നു എന്നും അവതാരക പറയുന്നു. ഭാവിയില്‍ ഇത്തരം അമളികള്‍ പറ്റുന്നവരോട് കുറച്ചുകൂടി ദയ കാണിക്കണം എന്ന് പറഞ്ഞാണ് പഹുജ ലോജിക്കല്‍ ഇന്ത്യന് നല്‍കിയ അഭിമുഖം അവസാനിപ്പിച്ചത്.












Click it and Unblock the Notifications