കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഗംഗയില്‍ ഒഴുക്കുന്നു; സിസിടിവി സ്ഥാപിച്ച് യോഗി സര്‍ക്കാര്‍, പോലീസിനെ വിന്യസിച്ചു

Google Oneindia Malayalam News

ദില്ലി: കൊറോണ രോഗം വ്യാപകമായ ശേഷം ഉത്തര്‍ പ്രദേശിലും ബിഹാറിലുമടക്കം മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കുന്ന സംഭവം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗംഗയില്‍ ഒഴുകിയെത്തിയത് നിരവധി മൃതദേഹങ്ങളാണ്. കൊറോണ രോഗികളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഗ്രാമീണ മേഖലകളില്‍ പ്രയാസം നേരിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നദിയില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ സംഭവത്തില്‍ കേന്ദ്ര ജലശക്തി മന്ത്രാലയവും ദേശീയ ഗംഗ ശുചിത്വ മിഷനും ഖേദം രേഖപ്പെടുത്തിയുരുന്നു.

u

തൊട്ടുപിന്നാലെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മൃതദേഹം ഗംഗയില്‍ ഒഴുക്കുന്നവരെ പിടിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. നദീ തീരങ്ങളോട് ചേര്‍ന്ന് സിസിടിവി സ്ഥാപിക്കാന്‍ ആരംഭിച്ചു. കൂടുതല്‍ പോലീസിനെയും വിന്യസിച്ചു. മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കരുത് എന്ന് പോലീസ് വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് ചെയ്യുന്നുണ്ട്. കൊറോണ രോഗികളുടെ മൃതദേങ്ങളാണ് നദിയില്‍ ഒഴുക്കുന്നത് എന്ന സംശയമുണ്ട്. ഇത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന് വിലയിരുത്തുന്നു.

ടൗട്ടേ ചുഴലിക്കാറ്റ് ഗോവന്‍ തീരത്ത്; പനാജിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

കേരളത്തിലേക്ക് ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് എത്തി; പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷകേരളത്തിലേക്ക് ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് എത്തി; പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ

ഗാസിപൂര്‍, ബല്ലിയ എന്നിവിടങ്ങളില്‍ 34 പോലീസ് സംഘത്തെയാണ് യുപി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. ബോട്ടുകളില്‍ സഞ്ചരിച്ചും പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ഏഴ് ജില്ലകള്‍ക്ക് ഒരു എസ്ഡിആര്‍എഫ് സംഘമെന്ന നിലയില്‍ വിന്യസിച്ചുവെന്ന് യുപി എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. രണ്ടു ദിവസത്തിനിടെ ഗാസിപൂരില്‍ 16 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആരും അവകാശപ്പെട്ട് വന്നില്ല. തുടര്‍ന്ന് പോലീസ് മൃതദേഹം സംസ്‌കരിച്ചു.

പ്രയാഗ് രാജ്, ചന്ദോലി, കാണ്‍പൂര്‍, ഉന്നാവോ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങളാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. യുപിയിലെ പല സ്ഥലങ്ങളിലും നദികളില്‍ മൃതദേഹം സംസ്‌കരിക്കുന്ന പതിവുണ്ട്. ഇങ്ങനെ ചെയ്യരുതെന്നും സംസ്‌കരിക്കാന്‍ പണമില്ലാത്തവര്‍ക്ക് 5000 രൂപ അനുവദിക്കുമെന്നും ഗാസിപൂര്‍ എസ്പി ഡോ. ഓം പ്രകാശ് സിങ് ജനങ്ങളെ അറിയിച്ചു. നദിക്കരകളില്‍ താമസിക്കുന്നവരെ ഇക്കാര്യത്തില്‍ ബോധവല്‍ക്കരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗ്രാമമുഖ്യന്‍മാരോട് ആവശ്യപ്പെട്ടു.

ഹോട്ട് ചിത്രങ്ങളുമായി ആകാന്‍ഷ ശര്‍മ; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

English summary
Dead bodies dumping to river: Uttar Pradesh Government deploy Police to stop it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X