കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ തീയതിയില്‍ മാറ്റമേയില്ല, ഇതുവരെ ബന്ധിപ്പിക്കാത്തവര്‍ എന്തു ചെയ്യണം..?

  • By Anoopa
Google Oneindia Malayalam News

ദില്ലി: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതിയില്‍ മാറ്റമില്ലെന്ന് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിയിപ്പ്. പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി നേരത്തേ ആഗസ്റ്റ് 31 വരെ നീട്ടിയിരുന്നു.

പലരുടെയും ആധാറിലെയും പാന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെന്ന നികുതിദായകരുടെ പരാതിയെ തുടര്‍ന്നാണ് തീയതി നീട്ടിയിരുന്നത്. എന്നാല്‍ ഇനി ബന്ധിപ്പിക്കല്‍ തീയതിയില്‍ മാറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്കു മുന്‍പില്‍ ഇനിയുള്ളത് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ്. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ഇതുവരെ ബന്ധിപ്പിക്കാത്തവര്‍ ചെയ്യേണ്ടത് എന്താണ്..?

എന്തിന് ബന്ധിപ്പിക്കണം

എന്തിന് ബന്ധിപ്പിക്കണം

രാജ്യത്തെ പൗരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ ഒദ്യോഗിക തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. എന്തിനും, ഏതിനും ആധാര്‍ വേണമെന്ന അവസ്ഥ. ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ നികുതിവെട്ടിപ്പുകാരെ പിടികൂടാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

എങ്ങനെ ബന്ധിപ്പിക്കാം..?

എങ്ങനെ ബന്ധിപ്പിക്കാം..?

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇ-ഫയലിങ്ങ് പോര്‍ട്ടലായ http://incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിലെത്തി രജിസ്റ്റര്‍ ചെയ്യുക. ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക. ഇതിനു ശേഷം ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള പോപ്പ് അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെടും.

പോപ്പ് അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍..

പോപ്പ് അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍..

പോപ്പ് അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ പ്രൊഫൈല്‍ സെറ്റിങ്ങ്‌സില്‍ ചെന്ന് link aadhaar എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന വിവരങ്ങള്‍ verify ചെയ്യുക. അതിനു ശേഷം link aadhaar എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

 ലിങ്ക് ആകുന്നില്ലെങ്കില്‍..?

ലിങ്ക് ആകുന്നില്ലെങ്കില്‍..?

ഇത്രയും ചെയ്തതിനു ശേഷം നിങ്ങളുടെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ആകുന്നില്ലെങ്കില്‍ ആധാറിലെയും പാന്‍ കാര്‍ഡിലെയും വിവരങ്ങള്‍ തമ്മില്‍ യോജിക്കുന്നില്ല എന്നാണ് അര്‍ത്ഥം. വിവരങ്ങള്‍ തെറ്റു കൂടാതെ രേഖപ്പെടുത്തിയോ എന്നും പരിശോധിണം. ആധാറിലെയോ പാന്‍ കാര്‍ഡിലെയോ വിവരങ്ങള്‍ പുതുക്കാതെ ഇവര്‍ക്ക് ബന്ധിപ്പിക്കാനാകില്ല.

ആധാറില്ലെങ്കില്‍..?

ആധാറില്ലെങ്കില്‍..?

ആധാര്‍ കാര്‍ഡ് രാജ്യത്തെ പൗരന്റെ അടിസ്ഥാന രേഖയായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും ഔദ്യോഗ്ക തിരിച്ചറിയില്‍ രേഖ എന്ന നിലയിലേക്ക് ആധാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ആളുകളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. അതുകൊണ്ടു തന്നെ ആധാറില്‍ തട്ടിപ്പുകള്‍ക്കുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാലാണ് ഇന്‍കം ടാക്സ് റിട്ടേണുകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത്.

റദ്ദാക്കി

റദ്ദാക്കി

ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, പാചക വാതക സബ്സിഡി തുടങ്ങല്‍, അങ്ങനെ പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനും പുറമേ ഓഹരിയിടപാടുകള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ആധാര്‍ ഒരു ഇന്ത്യന്‍ പൗരന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറി. രാജ്യത്ത് ഇതുവരെ 11 കോടി ആധാര്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ 81 ലക്ഷത്തോളം ആധാര്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇരു രേഖകളും ബന്ധിപ്പിക്കുന്നതിനു മുന്‍പ് അവ റദ്ദാക്കപ്പെട്ടോ എന്നും അറിയേണ്ടതുണ്ട്.

ആധാര്‍ നമ്പര്‍ അസാധുവായോ എന്നറിയാന്‍

ആധാര്‍ നമ്പര്‍ അസാധുവായോ എന്നറിയാന്‍

ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ വെബ്സൈറ്റായ https://uidai.gov.in തുറക്കുക. അതിനു ശേഷം Aadhaar Services എന്ന ടാബിന് കീഴിലുള്ള Verify Aadhaar numbers എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ റദ്ദാക്കിയോ അല്ലെങ്കില്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടോ എന്നറിയാം.

റദ്ദാക്കാത്തവര്‍ക്ക് ..

റദ്ദാക്കാത്തവര്‍ക്ക് ..

ആധാര്‍ നമ്പര്‍ റദ്ദായിട്ടില്ലെങ്കില്‍ അടുത്ത പേജില്‍ നിങ്ങളുടെ ആധാര്‍ സ്റ്റാറ്റസ് കാണിക്കും. ആധാര്‍ ഉടമസ്ഥനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഈ പേജില്‍ കാണാം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങളും ഈ പേജില്‍ ഉണ്ടാകും. നിങ്ങളുടെ ആധാര്‍ നമ്പര്‍ അസാധുവായാല്‍ അടുത്ത പേജില്‍ ആധാര്‍ നമ്പര്‍ ഇപ്പോള്‍ പ്രാബല്യത്തിലില്ല എന്ന സന്ദേശം കാണാം.

പാന്‍ കാര്‍ഡും

പാന്‍ കാര്‍ഡും

ചിലര്‍ വ്യാജ വിവരങ്ങള്‍ നല്‍കി എന്ന കണ്ടെത്തലിനെ തുടര്‍ന്ന് 11 ലക്ഷത്തോളം പാന്‍ കാര്‍ഡുകളും കേന്ദ്രസര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു. സാമ്പത്തിക ഇടപാടുകള്‍ക്ക് ചിലര്‍ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു. നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് 11 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത്.

പാന്‍ കാര്‍ഡ് അസാധുവായോ എന്ന് എങ്ങനെ അറിയാം?

പാന്‍ കാര്‍ഡ് അസാധുവായോ എന്ന് എങ്ങനെ അറിയാം?


ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ്ങ് പോര്‍ട്ടലായ www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് തുറക്കുക. തുടര്‍ന്ന് ഹോം പേജിലെ Know your Pan എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന പേജില്‍ ചോദിച്ചിരിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ പൂരിപ്പിച്ചതിനു ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇതേത്തുടര്‍ന്ന് ഒരു ഒടിപി ലഭിക്കും. ഇത് ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്താല്‍ പാന്‍ കാര്‍ഡ് ആക്ടീവാണോ എന്നറിയാം.

ആദ്യം പറഞ്ഞത്..

ആദ്യം പറഞ്ഞത്..

ജൂണ്‍ 30നകം പാന്‍ കാര്‍ഡിനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇതിനായി ഓണ്‍ലൈന്‍, എസ്എംഎസ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ പലര്‍ക്കും ഇത് സാധിക്കാതെ വന്നതോടെയാണ് ലിങ്ക് ചെയ്യാനുള്ള തിയതി മുന്നോട്ട് നീക്കുകയും നേരിട്ട് ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഒരു പേജുള്ള ഫോം ആദായ നികുതി വകുപ്പ് പുറത്തിറക്കുകയും ചെയ്തത്.

English summary
Deadline for Aadhaar-PAN linking not extended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X