Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാത്തിമ ലത്തീഫിന്‍റെ മരണം; സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് അമിത് ഷാ

ദില്ലി: ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഫാത്തിമ ലത്തീഫിന്‍റെ കുടുംബവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലായിരുന്നു സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന കാര്യം അമിത് ഷാ വ്യക്തമാക്കിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസ് അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കാണാന്‍ ഫാത്തിമ ലത്തീഫിന്‍റെ കുടുംബം ഇന്നലെ ദില്ലിയിലെത്തിയിരുന്നു. എന്‍കെ പ്രേമചന്ദ്രന്‍ എംപി വഴിയാണ് പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നരേന്ദ്രമോദിയെ കാണുന്നതിന് അനുമതി കിട്ടുന്നതടക്കമുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

fathima

അതിനിടെ, ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കെതിരേയും പിതാവ് ലത്തീഫ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ക്ലാസ്സിലുളളവര്‍ ഫാത്തിമയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നായിരുന്നു പിതാവിന്‍റെ ആരോപണം. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് ഫാത്തിമ എഴുതി വെച്ചിട്ടുണ്ടെന്നും. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തുമെന്നുമായിരുന്നു ലത്തീഫ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇക്കഴിഞ്ഞ നവംബര്‍ ഒന്‍പതിനാണ് കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയും ചെന്നൈ ഐഐടിയിലെ ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സ് ഇന്റഗ്രേറ്റഡ് എം.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് തന്‍റെ മരണത്തിന് ഉത്തരവാദി എന്ന് എഴുതിവെച്ചായിരുന്നു ഫാത്തിമ ആത്മഹത്യ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+