Get Updates
Get notified of breaking news, exclusive insights, and must-see stories!

വധഭീഷണി ഉണ്ടെന്ന് നുപൂർ ശർമ്മ, വിലാസം പരസ്യപ്പെടുത്തരുതെന്നും അഭ്യർത്ഥന; പരാതിയിൽ കേസെടുത്ത് പോലീസ്

ഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ തനിക്ക് വധഭീഷണി ഉണ്ടെന്ന് ആരോപിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമ്മ. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേ സമയം തന്റെ പരാമർശം വിവാദമായതിനെ തുടർന്ന് ക്ഷമാപണവുമായി നൂപുർ ശർമ്മ രംഗത്ത് വന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്ന് നുപുർ ട്വിറ്ററിൽ കുറിച്ചു.

"സോഷ്യൽ മീഡിയകൾ വഴി തനിക്കെതിരെ വധ ഭീഷണി ഉണ്ട്. കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ട്. തന്റെ വിലാസം ആരും പരസ്യപ്പെടുത്തരുത്" നൂപുർ പറഞ്ഞു. നേരത്തെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ബിജെപിയുടെ കത്തിൽ നുപൂറിന്റെ വിലാസം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഗ്യാൻവ്യാപി വിധിയെക്കുറിച്ച് നടത്തിയ ഒരു ടെലിവിഷൻ പരിപാടിയിൽ വെച്ചാണ് വിവാദപരമായ പരാമർശം നൂപുർ നടത്തിയത്. പിന്നീട് ഈ പരാമർശം ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ വൻ പ്രതിഷേധം ഉണ്ടാക്കുകയും ചെയ്തു. ഇതിനിടെ നൂപുറിനെ പാർട്ടിയിൽ നിന്ന് സസ്പെഡ് ചെയ്തതായി ബിജെപി അറിയിച്ചു. പല കാര്യങ്ങളിലും പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് അവർ പ്രകടിപ്പിച്ചതെന്ന് പാർട്ടി പറഞ്ഞു.

 nupursharma

ഉത്തർപ്രദേശിലെ കാൺപൂരിൽ നൂപുറിന്റെ പരാമർശത്തെ തുടർന്ന് അക്രമം നടന്നിരുന്നു. ഇതിൽ 40-ലധികം പേർക്ക് പരിക്കേൽക്കുകയും 1,500-ലധികം പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഇത് തുടർന്നാണ് ബിജെപി നൂപുറിനെതിരെ നടപടി സ്വീകരിച്ചത്. നുപൂറിന് പുറമെ നവീൻ കുമാർ ജിൻഡാലും മുസ്ലീം വിരുദ്ധ പരാമർശം നടത്തിയിരുന്നു. ഇതോടെ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ അപലപിച്ച് രം ഗത്ത് വന്നു. സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങൾ ഇതിനെതിരെ പ്രസ്താവന ഇറക്കി. ഖത്തറും ബഹ്‌റൈനും ഇന്ത്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി നിരാശ അറിയിച്ചു. നുപൂറിനെതിരായ ബിജെപിയുടെ നടപടിയെ ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്.

വേദിയിലും കൈകോര്‍ത്ത്...; ഒരുമിച്ച് പാടിയും ആടിയും ഗോപി സുന്ദറും അമൃതയും

ഇവരുടെ പ്രസ്താവനക്കെതിരെ വിവിധ രാഷ്ട്രീയ നേതാക്കളും വിമർശനവുമായി രം ഗത്ത് വന്നിട്ടുണ്ട്. "വിദ്വേഷം വിദ്വേഷത്തെ മാത്രമേ വളർത്തൂ. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയ്ക്ക് മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂ. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള സമയമാണിത്." എന്ന് കോൺ ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വിവാദ പ്രസ്താന നടത്തിയ ബിജെപി വക്താളെ ബിജെപി ജയിലിലേക്ക് അയക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി പറഞ്ഞു. അതേ സമയം ബിജെപി ചെയ്ത തെറ്റിന് രാജ്യത്തിന്റെ പേരിൽ മാപ്പ് പറഞ്ഞതിനെ വിമർശിച്ച് തെലങ്കാന മന്ത്രി കെ ടി രാമറാവു, കോൺഗ്രസ് വക്താവ് പവൻ ഖേര എന്നിവരും രംഗത്ത് വന്നിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+