Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയില്‍ മുങ്ങി അസം,വെള്ളപ്പൊക്കത്തില്‍ 99 മരണം!!സര്‍വ്വസംഹാരിയായി മഴ!!

ഗുവാഹത്തി: കനത്ത മഴയെ തുടര്‍ന്ന് അസമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 99 ആയി. കഴിഞ്ഞ 20 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനും മഴക്കെടുതിക്കുമാണ് അസം സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്തെ 19 ജില്ലകള്‍ പ്രളയക്കെടുതിയിലാണ്.11 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് വെള്ളപ്പൊക്കത്തില്‍ 99 പേരാണ് മരണമടഞ്ഞിരിക്കുന്നത്. ജൂണ്‍, ജൂലെ മാസങ്ങളിലെ കനത്ത മഴയെ തുടര്‍ന്നാണിത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രളയത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാനത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അസം പ്രധാനമന്ത്രി സര്‍ബാനന്ദ സോനോവാളിനോട് നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു.

ബാധിച്ചത് 11 ലക്ഷത്തോളം ആളുകളെ

ബാധിച്ചത് 11 ലക്ഷത്തോളം ആളുകളെ

19 ജില്ലകളിലായി 11 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. അസമിലെ ധേമാജി, ലഖിംപൂര്‍, ബിസ്വാനന്ദ്, ബക്‌സ, സോണിറ്റ്പൂര്‍, ബാര്‍പേട്ട, ബൊങായ്‌ഗോന്‍,ചിരങ്ങ്, കൊക്രാജ്ഹര്‍, ധുബ്രി, സൗത്ത് സല്‍മാര, മൊറിഗാവൂണ്‍, ഗൊലഘാട്ട്, ജോര്‍ഹത്, മജുലി, ശിവസാഗര്‍, ചരൈദിയോ, ദിബ്രുഗാ, ടിന്‍സുകിയ ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കാര്‍ഷിക വിളകളില്‍ പലതും നശിച്ചതോടെ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

 29 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം

29 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം

അസമില്‍ 29 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് റിപ്പോര്‍ട്ട് ചെയിതിരിക്കുന്നത്. 1.83 ലക്ഷത്തോളം ആളുകള്‍ ഇപ്പോള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. ഇന്ത്യന്‍ ആര്‍മിയും വ്യോമസേനയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്ഥലത്തുണ്ട്. 3,000 ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ഗതാഗതം

ഗതാഗതം

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പല സ്ഥലങ്ങളിലും റെയില്‍, റോഡ്, ഗതാഗത മാര്‍ഗ്ഗങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. കെട്ടിടങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. 14 ജില്ലകളിലായി 268 അഭയാര്‍ത്ഥി ക്യാമ്പുകള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്.

കാസിരംഗ നാഷണല്‍ പാര്‍ക്കും പ്രളയക്കെടുതിയില്‍

കാസിരംഗ നാഷണല്‍ പാര്‍ക്കും പ്രളയക്കെടുതിയില്‍

അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ 85 ശതമാനവും 134 ആന്റി പോച്ചിംഗ് ക്യാമ്പുകളും പ്രളയത്തില്‍ മുങ്ങിയതായാണ് വിവരം. ബ്രഹ്മപുത്ര നദിയില്‍ കര കവിഞ്ഞൊഴുകിയതാണ് കാരണം. മൃഗങ്ങളില്‍ പലതും ചത്തൊടുങ്ങുകയും ശേഷിക്കുന്നവ ഉയര്‍ന്ന പ്രദേശങ്ങളിലേയ്ക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന 58 ഓളം മൃഗങ്ങളാണ് ചത്തൊടുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

 സര്‍ക്കാര്‍ സഹായം

സര്‍ക്കാര്‍ സഹായം

കേന്ദ്ര മന്ത്രി ജിതേന്ദ്രസിംഗിന്റെ നേതൃത്വത്തില്‍ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തുന്നതിനായി യോഗം ചേര്‍ന്നിരുന്നു. അസമിലാണ് ഏറ്റവും കനത്ത നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+