• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കത്വ സംഭവം: ക്രൂരതയുടെ മുഖം വെളിച്ചത്തുകൊണ്ടുവന്നത് ഈ ഉദ്യോഗസ്ഥൻ, നേരിടേണ്ടി വന്നത് വൻ പ്രതിസന്ധി!

  • By Desk

ശ്രീനഗർ: ജമ്മു കശ്മീരിൽ എട്ടു വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യം ഞെട്ടലോടെയാണ് കേട്ടത്. എട്ട് ദിവസം മൃഗീയമായി പീഡിപ്പിച്ചായിരുന്നു ആ ബാലികയെ കൊലപ്പെടുത്തിയയത്. എന്നാൽ ഇതിന് പിന്നിലെ കാപാലികരെ പുറം ലോകത്തിന് മുന്നിൽ എത്തിച്ച പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹവും എത്തുന്നുണ്ട്. ഹിന്ദു സംഘടനകൾ അടക്കമുള്ള പ്രബലരുടെ ശക്തമായ എതിർപ്പാണ് അന്വേഷണ സംഘത്തിന് നേരിടേണ്ടി വന്നത്. ആസിഫ ബാനുവിനെ മൃഗീയമായി കുട്ടബലാത്സംഗം ചെയ്ത് കൊന്ന നരാധമന്മാരെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയത് രമേഷ് കുമാർ ജല്ല എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ നിശ്ചയദാർഢ്യം ഒന്ന് കോണ്ട് മാത്രമാണ്.

കശ്മിരി പണ്ഡിറ്റായ രമേ് കുമാർ ജല്ലയുടെ ചങ്കുറപ്പു തന്നെയാണ് പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായകമായത്. കേസ് അന്വേഷിക്കുന്നതിനിടയിലും പ്രതികളെ കണ്ടെത്തിയ ശേഷവും ഹിന്ദു എകതാ മഞ്ച്, പ്രാദേശിക അഭിഭാഷകരുടെ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. കുറ്റവാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജമ്മു കസ്മീർ മന്ത്രിസഭയിലെ രണ്ട് ബിജെപി മന്ത്രിമാർ ഹിന്ദു സംഘടന നടത്തിയ റാലിയിൽ പങ്കെടുത്തിരുന്നു. ഇതിൻ നിന്ന് തന്നെ അന്വേഷ വഴികളിൽ എത്രത്തോളം പ്രയാസങ്ങൾ‍ നേരിടേണ്ടി വന്നിട്ടുണ്ടാകുമെന്ന് വ്യക്തമാണ്.

എസ്പി രമേഷ് കുമാർ ജല്ലയുടെ നേത‍ൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

എസ്പി രമേഷ് കുമാർ ജല്ലയുടെ നേത‍ൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

ജമ്മു ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ക്രൈം ബ്രാഞ്ച് എസ്പി രമേഷ് കുമാർ ജല്ലയുടെ നേത‍ൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കോടതി 90 ദിവസമായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ഇതിന് പത്ത് ദിവസം മുമ്പ് തന്നെ , ഏപ്രിൽ ഒമ്പതിന് ജല്ലയും സംഘവും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണത്തിന് ഉത്തരിവിട്ട ഹൈക്കോതിയിലും അഭിഭാഷകർ പ്രതിഷേധം ഉയർത്തിയിരുന്നു എന്നത് കേസ് അട്ടിമറിക്കാനുള്ള ഗുഢസംഘത്തിന്റെ ശക്തി വെളിപ്പെടുത്തതുന്നതാണ്. ശക്തമായ കുറ്റപത്രം തന്നെയാണ് കോടതിക്ക് മുന്നിൽ സമർപ്പിച്ചത്. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ സ‍ഞ്ജി റാം ആണ് കേസിലെ മുഖ്യപ്രതി. ഇയാളാണ് കുട്ടിയെ തട്ടികൊണ്ടുപോയി ക്ഷേത്രത്തിലെത്തിച്ച് പീഡിപ്പിച്ച് കൊല്ലാൻ പദ്ധതി തയ്യാറാക്കിയത്. കൂടാതെ ഇയാളുടെ മകനും അനന്തിരവനും കുറ്റം ചെയ്യാൻ കൂട്ടുനിന്നു. ബ്പാഹ്മണർ മാത്രം താമിക്കുന്ന പ്രദേശത്ത് 20 നാടോടി ബക്കർവാൾ മുസ്ലീം കുടുംബങ്ങൾ സ്ഥലം വാങ്ങി വീട് വച്ചതിനുള്ള പ്രതികാരമാണ് ഇതെന്നാണ് ആരോപണം.

നടന്നത് ക്രൂര പീഡനം

ജനുവരി 7ന് ദീപക് ഖജൂരിയ മെഡിക്കൽ ഷോപ്പിൽ നിന്നും കുട്ടിയെ മയക്കാനായി മരുന്ന് വാങ്ങിച്ചിരുന്നു. ജനുവരി 10ന് സഞ്ജി റാം തന്റെ അനന്തിരവനോട് കുട്ടിയെ തട്ടികൊണ്ടുവരാൻ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത അനന്തിരവൻ തന്റഎ സുഹൃത്തായ പർവേസ് കുമാറിനോട് പദ്ധതി വെളിപ്പെടുത്തി. ഇയാളുടെ സഹായത്തോടെ കുട്ടിയെ തട്ടികൊണ്ടുപോകും വഴി ഇരുവരും കാട്ടിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് കുട്ടിയെ ഒളിപ്പിച്ച ഇവർ‌ സഞ്ജി റാമിനെ വിവരം അറിയിക്കുകയായിരുന്നു. ഝനുവരി 11ന് റാമിന്റെ അനന്തിരവൻ വിശാൻ ജൻഗേത്ര എന്ന മറ്റൊരു പ്രതിയെ മീററ്റിൽ നിന്നും വിളിച്ചു വരുത്തി കുട്ടിയെ പീഡിപ്പിക്കാൻ അവസരമുണ്ടാക്കി കൊടുക്കുകയും ചെയ്തു. തുടർന്ന് ജനുവരി 12ന് ഭക്ഷണം പോലും കഴിക്കാതിരുന്ന കുട്ടിക്ക് വീണ്ടും മൂന്ന് മയക്കുഗുളിക നൽകുകയായിരുന്നു. തുടർന്ന് പോലീസുകാർക്ക് കൈക്കൂലികൊടുത്ത് കുറ്റം മറച്ച് വെക്കാൻ ശ്രമിക്കുകയായിരുന്നു. ജനുവരു 13ന് ക്ഷേത്രത്തിൽ പൂജ ചെയ്ത റാം കുട്ടിയെ കൊല്ലാൻ തീരുമാനിച്ചി. ഇതിനിടയിൽ റാമിന്റെ അനന്തിരവൻ കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. അതിന് ശേഷം കുട്ടിയെ കൊലപ്പെടുത്തി കാട്ടില്‌ ഉപേക്ഷിക്കുകയായയിരുന്നു.

പ്രതിഷേധവുമായി നൈജീരിയൻ താരവും

പ്രതിഷേധവുമായി നൈജീരിയൻ താരവും

അതേസമയം രാജ്യത്തുടനീളം വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും ശക്തമായ ഭാഷയിലൂടെ കൊലപാതകത്തെ അപലപിക്കുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും സാംസ്കാരിക സാമൂഹിക രംഗത്തുള്ളവരും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതയാണിതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മനുഷ്യത്വത്തിനെതിരായ ആക്രമണമാണിതെന്നും വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രാഹുല്‍ സൂചിപ്പിച്ചിരുന്നു. 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സാമുവല്‍ അബിയോള റോബിന്‍സണും അമര്‍ഷവുമായി രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ട കുഞ്ഞിന് നീതി ലഭിക്കാന്‍ അധികാരികള്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്ന് സാമുവല്‍ പറഞ്ഞു. ഇത്തരം ക്രൂരതകള്‍ ഇപ്പോഴും അരങ്ങേറുന്നുണ്ടെന്നത് ഹൃദയവേദന ഉണ്ടാക്കുന്നുവെന്നും സാമുവല്‍ ഫേസ്ബുക്കില്‍ കുറിക്കുകയായായിരുന്നു.

കുറ്റവാളികൾക്ക് വേണ്ടി 'ജയ്ശ്രീ റാം' വിളി

കുറ്റവാളികൾക്ക് വേണ്ടി 'ജയ്ശ്രീ റാം' വിളി

കുറ്റവാളികളെ തൂക്കിലേറ്റണമെന്നാണ് ടോവിനോ തോമസ്‌ ആവശ്യപ്പെടുന്നത്. കായിക താരങ്ങളായ ഗൗതം ഗംഭീര്‍, സാനിയ മിര്‍സ, സെവാഗ്, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, ബോളിവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തര്‍, സോനം കപൂര്‍, റിച്ച ചദ്ധ, സ്വര ഭാസ്കര്‍ തുടങ്ങി നിരവധിപ്പേര്‍ സംഭവത്തില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസുകാരി പെണ്‍കുട്ടിയ്ക്ക് വേണ്ടിയല്ല ജമ്മുകാശ്മീരില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നത്. ദേശീയ പതാകയും കൈയ്യിലേന്തി ജയ് ശ്രീറാം വിളികളുമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി മന്ത്രിമാര്‍ ഉള്‍പ്പടെ പ്രതികള്‍ക്കായി തെരുവിലിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

അഭിഭാഷകയ്ക്കും ഭീഷണി

അഭിഭാഷകയ്ക്കും ഭീഷണി

അതേസമയം പെൺകുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകയ്ക്ക് ഭീഷണിയുള്ളതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് തന്നെ ഭീഷണിപ്പെടുത്തിയതായി അഭിഭാഷക ദീപിക രജാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി കോടതിയിൽ ഹാജരാകരുതെന്നാണ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബി. എസ് സലാത്തിന്റെ ഭീഷണി. എന്നാൽ ഇത് വെറും ആരോപണം മാത്രമാണെന്നാണ് ബാർ അസോസിയേഷൻ വ്യക്തിമാക്കി. അഭിഭാൽക ദീപികയുടെ ആരോപണം പൂർണ്ണമായും ബാർ അസോസിയേഷൻ അധികൃതർ തള്ളി കളയുകയായിരുന്നു.

ബീഹാറില്‍ ആറ് വയസുകാരിക്ക് നേരെ ക്രൂരപീഡനം! കുടിലിനുള്ളില്‍ വെച്ച്.. ചോരയില്‍ കുളിച്ച്!

എല്ലാം മതത്തിന് വേണ്ടി.. മതത്തിന് വേണ്ടി മാത്രം! ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധം അവസാനിക്കുന്നില്ല

English summary
The gruesome rape and murder of eight-year-old Asifa Banu in India’s conflict-ridden Jammu and Kashmir may have been buried but for a police officer who dug in his heels despite enormous opposition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more