കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്ര ന്യൂനമര്‍ദം വൈകീട്ടോടെ അസാനി ചുഴലിക്കാറ്റാവും, ആന്‍ഡമാനില്‍ സ്‌കൂളുകള്‍ അടച്ചു, കനത്ത ജാഗ്രത

Google Oneindia Malayalam News

ദില്ലി: അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ കര തൊടും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കനത്ത ജാഗ്രതയിലാണ്. ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജമായിരിക്കുകയാണ് ആന്‍ഡമാന്‍. അടുത്ത 12 മണിക്കൂറില്‍ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറുമെന്നും, അത് അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ അതിനെ അസാനിയെന്ന് വിളിക്കാം. ശ്രീലങ്ക നിര്‍ദേശിച്ച പേരാണിത്. വടക്കന്‍ ആന്‍ഡമാന്‍ കടലിലുള്ള സമീപത്തുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന തീവ്ര ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ അതി തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചത്.

ഹിമാചലില്‍ പണി തുടങ്ങി എഎപി, കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുക്കും, ഭരണം പിടിക്കാന്‍ അറ്റകൈ നീക്കംഹിമാചലില്‍ പണി തുടങ്ങി എഎപി, കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുക്കും, ഭരണം പിടിക്കാന്‍ അറ്റകൈ നീക്കം

1

ഇന്ന് വൈകീട്ടോടെ അതിശക്തമായ ചുഴലിക്കാറ്റായി അസാനി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. ആന്‍ഡമാന്‍ മേഖലയിലാകെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് ഐഎംഡി ശാസ്ത്രജ്ഞന്‍ ആര്‍കെ ജനമണി പറഞ്ഞു. കാര്‍ നിക്കോബാര്‍ ദ്വീപില്‍ നിന്ന് 320 കിലോമീറ്റര്‍ വടക്ക്-വടക്ക് കിഴക്കായും പോര്‍ട്ട്ബ്ലയറില്‍ നിന്ന് 110 കിലോമീറ്റര്‍ കിഴക്ക്-വടക്ക് കിഴക്കായിട്ടാണ് നിലവില്‍ അതിതീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. ഇതേ തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാലത്തലത്തില്‍ ദ്വീപില്‍ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആന്‍ഡമാന്‍ ദ്വീപുകളില്‍ അസാനി ചുഴലിക്കാറ്റ് കരതൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുജ്ഞയ് മോഹപത്ര പറഞ്ഞു. ഇത് ആന്‍ഡമാന്‍ തീരം വിട്ട് ബംഗ്ലാദേശ് തീരത്തേക്കും, മ്യാന്മറിലേക്കും എത്തുമെന്ന് മോഹപത്ര അറിയിച്ചു. ഞായറാഴ്ച്ച ആന്‍ഡമാര്‍ നിക്കോബാര്‍ ദ്വീപുകളിലെ പല ഭാഗങ്ങളിലായി ശക്തമായതും ഒറ്റപ്പെട്ടതുമായ മഴ ലഭിച്ചു. മഴ ഇന്നും തുടരും. 150 ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡും മുന്‍കരുതലെടുത്തിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ ഇവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ആന്‍ഡമാനിലേക്കുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനിരുന്ന വിമാനങ്ങളാണിത്. ഇന്ന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍കരുതലെന്ന നിലയ്ക്കാണ് അവധി നല്‍കിയത്. ചുഴലിക്കാറ്റിന്റെ ഫലമായി കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, മാഹി, പുതുച്ചേരി, എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തീരമേഖലകളില്‍ ഉള്‍പ്പെടെ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

ദിലീപിനെ വിളിച്ച ഡിഐജി സഞ്ജയ് കുമാര്‍ പോലീസുകാര്‍ക്ക് അപമാനം, വെളിപ്പെടുത്തലുമായി സംവിധായകന്‍ദിലീപിനെ വിളിച്ച ഡിഐജി സഞ്ജയ് കുമാര്‍ പോലീസുകാര്‍ക്ക് അപമാനം, വെളിപ്പെടുത്തലുമായി സംവിധായകന്‍

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

English summary
deep depression will turn into asani cyclone by evening, heavy rainfalls in andaman and nicobar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X