Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം അമ്മയെ കൊന്നു പിന്നീട് മകന്‍ ആത്മഹത്യ ചെയ്തു; 77 പേജ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നതിങ്ങനെ

ന്യൂഡല്‍ഹി: തൃശൂരിൽ മകൻ അമ്മയെ കൊലപ്പെടുത്തിയ വാ‍ർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. അതി ക്രൂരമായിട്ടുള്ള കൊലപാതകമായിരുന്നു അത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തിരുന്നു. ശ്വാസം മുട്ടിച്ചപ്പോൾ അബോധാവസ്ഥയിലായ അമ്മയുടെ മരണം ഉറപ്പാക്കാൻ തലയിൽ പാചകവാതക സിലിണ്ടർ എടുത്തിടുകയും ചെയ്തിരുന്നു.

അച്ഛനും അമ്മയും മകൻ വിഷ്ണുവും മാത്രമായിരുന്നു വീട്ടിൽ.. അമ്മയെ നല്ല കാര്യമായിരുന്നു മകന്.. എന്നിട്ടും കൊലപാതകം. ഇപ്പോൾ മറ്റൊരിടത്ത് മറ്റൊരു മകൻ തന്റെ അമ്മയെ കൊലപ്പെടുത്തിയിരിക്കുകയാണ്. അതും ഞെട്ടിക്കുന്ന വാർത്ത. അമ്മയെ കൊലപ്പെടുത്തിയ മകൻ ആത്മഹത്യ ചെയ്യുകയും ചെയ്തു. എന്തിനാണ് താൻ ഇങ്ങനെ ചെയ്തതെന്ന് എഴുതിവെച്ചാണ് യുവാവ് ഇത് ചെയ്തത്.

1

സ്വന്തമായി ഒരു ജോലി ഇല്ലാത്ത വിഷമത്തിൽ നിന്നാണ് ഇത്ര വലിയൊരു ക്രൂരത ചെയ്യാൻ‌ യുവാവ് മുതിരുന്നത്. ജോലിയില്ലെന്നും ഡിപ്രഷനിലാണെന്നും ആത്മത്യാക്കുറിപ്പില്‍ യുവാവ് എഴുതിവെച്ചിട്ടുണ്ട്. ഡല്‍ഹിയിലാണ് സംഭവം നടന്നത്. ജോലിയില്ലാത്ത കടുത്ത വിഷമത്തിൽ നിന്നുമാണ് അമ്മയെ കൊലപ്പെടുത്താനുള്ള മാനസികാവസ്ഥയിൽ ഈ 25 വയസ്സുകാരന്‍ എത്തിയത്. മിഥിലേഷ് ആണ് തന്റെ അമ്മ ക്ഷിതിജിനെ കൊലപ്പെടുത്തിയത്. ഞായറാഴ്ചയാണ് സംഭവം.

2

ഞായറാഴ്ചയാണ് കത്തികൊണ്ട് കഴുത്തില്‍ മുറിവേറ്റ് മരണപ്പെട്ട നിലയില്‍ മിഥിലേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് മൂന്ന് ദിവസം മുമ്പ് അമ്മ ക്ഷിതിജിനെ ഇയാള്‍ കൊലപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. മിഥിലേഷിന്റേതെന്ന് കരുതുന്ന 77 പേജ് ആത്മഹാത്യക്കുറിപ്പും കണ്ടെത്തിട്ടുണ്ട്.

3

ജോലിയില്ലെന്നും ഡിപ്രഷനിലാണെന്നും ഇതില്‍ എഴുതിയിട്ടുണ്ട്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് സമീപവാസികളാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍

4

മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇത് തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് മിഥിലേഷിന്റെ മൃതദേഹം കാണപ്പെട്ടത്. അമ്മയുടെ മൃതദേഹം കുളിമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മിഥിലേഷ് അവിവാഹിതനാണെന്ന് പോലീസ് പറഞ്ഞു.‌

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിച്ചോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+