നാലര വയസ്സുകാരൻ സഹപാഠിയെ പീഡിപ്പിച്ചു; പരാതിയുമായി സ്റ്റേഷനിൽ, എന്ത് ചെയ്യണമെന്നറിയാതെ പോലീസ്!‌‌

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: നാലരവയസ്സുകാരൻ സഹപാഠിയെ പീഡിപ്പിച്ചെന്ന് ആരോപണം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ എന്ത് ചെയ്യണമെന്നറിയാതെ പോലീസ്. പരാതിയുടെ അടിസ്ഥാന്തതിൽ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഇത് എങ്ങിനെ പരിഗണിക്കുമെന്ന് ആശങ്കയിലാണ് പോലീസ്. മകൾ അമ്മ.യെ വിളിച്ച് കാര്യം പറഞ്ഞയുടനെ സ്കൂളിൽ വിളിച്ച് അമ്മ പരാതി പറഞ്ഞിരുന്നു. എന്നാൽ സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല സമീപനമല്ല ഉണ്ടായിരുന്നത്. തുടർന്നാണ് പോലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചത്. പടിഞ്ഞാറൻ ദില്ലിയിലെ ഒരു സ്വകാര്യ സ്കൂളിൽ വച്ചായിരുന്നു സംഭവം.

പെൻസിലും കൈവിരലുകളും വെച്ച് പെൺകുട്ടിയുടെ ഗുഹ്യഭാഗത്ത് സ്പർശിച്ചെന്നും ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നുമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിരിക്കുന്നത്. വൈകുന്നേരം വീട്ടിലെത്തിയ ഉടനെ ശരീര ഭഗങ്ങളിൽ‌ വേദനയുണ്ടെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയുടെ അമ്മ സ്കൂളിൽ വിളിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഓരോ ശുചിമുറിയിലും ആയമാരുടെ സാന്നിധ്യം ഉണ്ടെന്നും ആരോപിക്കുന്ന തരത്തിലൊരു സംഭവം സ്‌കൂളില്‍ നടന്നിട്ടില്ലെന്നുമാണ് അധികൃതരുടെ നിലപാട്‌. സംഭവം നടക്കുമ്പോള്‍ അധ്യാപകരോ ആയമാരോ ആ പരിസരത്ത് ഉണ്ടായിരുന്നില്ലെന്നും കുട്ടി പറഞ്ഞതായാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സത്യാവസ്ഥ എന്താണെന്ന് അറിയാമെന്നും അമ്മ പറയുന്നു.

ഇത് എങ്ങിനെ പരിഗണിക്കും

ഇത് എങ്ങിനെ പരിഗണിക്കും

എന്നാൽ കേസ് ഏത് തരത്തിൽ പരിഗണിക്കണമെന്ന ആശങ്കയിലാണ് പോലീസ്. വിഷയം ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതത്തിന് ഇടയാക്കുമെന്നാണ് പോലീസ് വിലയിരുത്തല്‍. ഏഴ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ലഭിക്കുന്ന നിയമപരിരക്ഷ ചോദ്യം ചെയ്യലില്‍ നിന്ന് ആരോപണവിധേയനായ കുട്ടിയെ ഒഴിവാക്കാന്‍ വരെ പര്യാപ്തമാണ്. ഇത്തരം ഒരു സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തിലായിരിക്കുകയാണ് പോലീസ്. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞുവരികയാണെന്നും പോലീസ് വക്താവ് ദീപേന്ദ്ര പഥക് അറിയിച്ചു.

വെറും നാല് വയസ്സുകാരൻ... അവന് എന്തറിയാം?

വെറും നാല് വയസ്സുകാരൻ... അവന് എന്തറിയാം?

നാല് വയസ്സുകാരന് ലൈംഗികകാര്യങ്ങളെക്കുറിച്ചോ അത്തരത്തിലുള്ള പെരുമാറ്റത്തെക്കുറിച്ചോ അറിവുണ്ടാകാന്‍ സാധ്യതയില്ലെന്നും അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം അത്യാവശ്യമാണെന്നും മാനസികാരോഗ്യ വിദഗ്ധനായ ഡോ. സമീർ പരീഖ് അഭിപ്രായപ്പെട്ടു. അതേസമയം ഇഷ്ടമില്ലാത്ത ശരീര സ്പർശങ്ങൾ പീഡനമാണെന്ന് പറയാൻ കഴിയില്ലെന്നുള്ള നിരീക്ഷണം ദില്ലി ഹൈക്കോടതി മുമ്പ് നടത്തിയിരുന്നു. ലൈംഗീക സ്വഭാവമുണ്ടെങ്കിൽ മാത്രമേ അതിനെ പീഡനമെന്ന് പറയാനാകൂ എന്ന് ജസ്റ്റിസ് വിഭു ബക്രു പറഞ്ഞിരുന്നു.

ഒരു വയസ്സുകാരിയെ.. 33 വയസ്സുകാരൻ...

ഒരു വയസ്സുകാരിയെ.. 33 വയസ്സുകാരൻ...

അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയ ഒരു വയസുകാരിയെ കുട്ടിയെ കുട്ടികള്‍ക്ക് മുന്‍പിലിട്ട് പീഡിപ്പിച്ച സംഭവം ഈ അടുത്ത കാലത്ത് ഉണ്ടായിരുന്നു. സമീപത്തെ വീട്ടിലെ നാലും രണ്ടും വയസ് പ്രായമുള്ള കുട്ടികള്‍ക്കൊപ്പം കളിയ്ക്കാന്‍ പോയ കുട്ടിയാണ് കുട്ടികള്‍ക്ക് മുമ്പില്‍ വച്ച് മുപ്പത്തിമൂന്ന്കാരൻ പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്തുനിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനിലാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചിരുന്നത്. ഭാര്യ ടെറസിലേയ്ക്ക് പോയ സാഹചര്യത്തിലാണ് 33 കാരന്‍ മൂന്നും നാലും വയസ് പ്രായമുള്ള കുട്ടികള്‍ക്ക് മുമ്പില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇത്തര്തതിൽ ചെറിയ കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ ദില്ലിയിൽ കൂടി വരുന്നതായാണ് റിപ്പോർട്ട്.

സഹപ്രവർത്തകന്റെ മകൾ

സഹപ്രവർത്തകന്റെ മകൾ

അതേസമയം സഹപ്രവർത്തകന്റെ മകളെ മാനഭംഗപ്പെടുത്തിയ കേസിൽ ഷിംലയിൽ ഒരു കരസേന ഉദ്യോഗസ്ഥൻ അറസ്റ്റിലായെന്നും റിപ്പോർട്ടുണ്ട്. കേണല്‍ റാങ്കിലുള്ള അന്‍പത്താറുകാരനാണ് ലഫറ്റനന്റ് കേണലായ സഹപ്രവര്‍ത്തകന്റെ മകളെ മാനഭംഗപ്പെടുത്തിയത്. ഷിംലയിലെ ആര്‍മി ട്രെയിനിങ് കമാന്‍ഡിലാണ് രണ്ട് ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നത്. അച്ഛന്റെ ജോലി നഷ്ടപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും ഇരുപത്തൊന്നുകാരിയായ യുവതി പൊലീസിനുനൽകിയ പരാതിയിൽ പറയുന്നു.

English summary
A four-and-a-half-year-old boy has been booked for raping a classmate inside the classroom as well as the washroom of a prominent private school in west Delhi on Friday, police said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്