• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് : കെജ്രിവാളിനെ മറികടക്കുമോ മോദി മാജിക്? കണക്കിലെ കളികൾ ഇങ്ങനെ

ദില്ലി: നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് രാജ്യതലസ്ഥാനമായ ദില്ലി. ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 11ന് ഫലം അറിയാം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രചാരണങ്ങളുമായി മുന്നേറുകയാണ് രാഷ്ട്രീയ പാർട്ടികൾ. ലോക്സഭ തിരഞ്ഞെടുപ്പിൽ നേടിയ മിന്നും വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. അഭിപ്രായ സർവേ ഫലങ്ങൾ ആം ആദ്മിക്കും അരവിന്ദ് കെജ്രിവാളിനും അനുകൂലമാണ് ദില്ലിയിലെ സാഹചര്യങ്ങളെന്നാണ് പ്രവചിക്കുന്നത്. ദില്ലി പിടിക്കാൻ 'വാർ റൂം' തയ്യാറാക്കി കോൺഗ്രസും സജ്ജമായിക്കഴിഞ്ഞു.

ആദ്യം പൗരത്വ നിയമ ഭേദഗതി, പിന്നാലെ എൻആർസി, ബംഗാളിലിറക്കിയ ബിജെപി ലഘുലേഖ വിവാദത്തിൽ

1.46 കോടി വോട്ടർമാരാണ് ഫെബ്രുവരി 8ന് ദില്ലിയിൽ വിധിയെഴുതുക. 70 സീറ്റുകളിലേക്കായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 36 സീറ്റുകൾ നേടുന്ന പാർട്ടിക്ക് അധികാരത്തിൽ എത്താം. ബിജെപിയും ഭരണകക്ഷിയായി ആം ആദ്മിയും തമ്മിലാകും പ്രധാന പോരാട്ടം. ശക്തമായ മത്സരം കാഴ്ചവയ്ക്കാനൊരുങ്ങി കോൺഗ്രസും രംഗത്തുണ്ട്. ദില്ലി തിരഞ്ഞെടുപ്പിൽ നിർണായകമാകുന്ന ചില കണക്കുകൾ ഇവയാണ്.

ദില്ലിയിൽ ഇങ്ങനെ

ദില്ലിയിൽ ഇങ്ങനെ

2015ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ 70 സീറ്റുകളിൽ 67ലും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. 3 സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസ് സംപൂജ്യരായി. എന്നാൽ 2019ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മിന്നും വിജയമാണ് ബിജെപി സ്വന്തമാക്കിയത്. ഏഴ് നിയമസഭാ സീററുകളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു.

കോൺഗ്രസിന് തകർച്ച

കോൺഗ്രസിന് തകർച്ച

2013ൽ ആം ആദ്മിയുടെ വരവോടെ ദില്ലിയിൽ ത്രികോണ പോരാട്ടണമാണ് നടന്നത്. എന്നാൽ ഇതിന് ശേഷം ദില്ലിയിൽ കോൺഗ്രസിന്റെ സ്വാധീനം നഷ്ടമായിത്തുടങ്ങുകയായിരുന്നു. 1998 മുതൽ 2013വരെ തുടർച്ചയായി ദില്ലി ഭരിച്ച പാർട്ടിക്ക് 2015ൽ ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല. എന്നാൽ സീറ്റ് നേട്ടം കുറഞ്ഞെങ്കിലും കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ വോട്ട് വിഹിതത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. 2008ൽ 36 ശതമാനവും 2013ൽ 33 ശതമാനവും 2015ൽ 32 ശതമാനവുമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം.

ചെറു പാർട്ടികൾക്ക് രക്ഷയില്ല

ചെറു പാർട്ടികൾക്ക് രക്ഷയില്ല

ദില്ലിയിൽ ആം ആദ്മി വൻ മുന്നേറ്റം നടത്തിയപ്പോൾ കോൺഗ്രസ് തകർന്നടിഞ്ഞു. ചെറു പാർട്ടികൾക്കും സ്വതന്ത്രന്മാർക്കും ദില്ലിയിലെ വോട്ടർമാർക്കിടയിൽ കാര്യമായ സ്വീകാര്യതയില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ചെറു പാർട്ടികൾ സ്വതന്ത്രമാരും ചേർന്ന് ആകെ 5 ശതമാനം വോട്ട് മാത്രമാണ് നേടിയത്. ലോക്സഭ തിരഞ്ഞെടുപ്പിൽ 70 നിയമസഭാ മണ്ഡലങ്ങളിൽ 65 ഇടത്തും ബിജെപിയാണ് മുന്നിട്ട് നിന്നിരുന്നത്. 5 ഇടത്ത് കോൺഗ്രസ് മുന്നേറ്റം നടത്തിയപ്പോൾ ഒരിടത്തും ആം ആദ്മി ഒന്നാമതായില്ല.

 കെജ്രിവാളിന്റെ വെല്ലുവിളികൾ

കെജ്രിവാളിന്റെ വെല്ലുവിളികൾ

അവസാന നിമിഷം വരെ സസ്പെൻസ് നില നിർത്തുന്നതാണ് പലപ്പോഴും ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ. എക്സിറ്റ് പോളുകളെ പോലും ഞെട്ടിക്കുന്ന ഫലങ്ങൾ രാജ്യതലസ്ഥാനം കണ്ടിട്ടുണ്ട്. ലോക്നീതി- സിഎസ്ഡിഎസ് അടുത്തിടെ നടത്തിയ സർവേ പ്രാകാരം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭരണത്തിൽ സംതൃപ്തരമാണ് ദില്ലിയിലെ ഭൂരിഭാഗം വോട്ടർമാരും. സർവേയിൽ പങ്കെടുത്ത 86 ശതമാനം ആളുകളാണ് കെജ്രിവാളിനെ പിന്തുണച്ചത്. സൗജന്യ വെള്ളം, വൈദ്യുതി നിരക്കിലെ കുറവ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ ജനക്ഷേമ പ്രവർത്തനങ്ങാണ് കെജ്രിവാളിന്റെ ജനപ്രീതിക്ക് കാരണമെന്നാണ് സർവേ പറയുന്നത്.

ആം ആദ്മിക്ക് കാലിടറുമോ?

ആം ആദ്മിക്ക് കാലിടറുമോ?

2015ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതലുള്ള ഓരോ തിരഞ്ഞെടുപ്പിലും ആം ആദ്മി പാർട്ടിയുടെ വോട്ട് വിഹിതത്തിൽ കുറവ് വന്നിട്ടുണ്ട്. ദില്ലി മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 2015ൽ നേടിയതിനേക്കാൾ 28 ശതമാനം കുറവ് വോട്ട് വിഹിതമാണ് ആം ആദ്മി നേടിയത്. ലോക്സഭ തിരഞ്ഞെടുപ്പിലും ഈ തിരിച്ചടി തുടർന്ന് വോട്ട് വിഹിതം 18 ശതമാനത്തിൽ എത്തിയിരുന്നു. ദില്ലിയിലെ ബിജെപി വോട്ടുകൾ ഉറച്ചതാണ്. വോട്ട് വിഹിതത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാറില്ല. എന്നാൽ ആംആദ്മിയും കോൺഗ്രസിന്റെയും വോട്ടുവിഹിതത്തിൽ ഓരോ തിരഞ്ഞെടുപ്പുകളിലും ഏറ്റക്കുറച്ചിൽ അനുഭവപ്പെടാറുണ്ട്. കോൺഗ്രസിന്റെയും ആം ആദ്മിയുടെയും വോട്ട് ബാങ്കുകൾ ഒന്നുതന്നെയാണെനനാണ് ഇത് വ്യക്തമാക്കുന്നത്.

കോൺഗ്രസ് മുന്നേറിയാൽ

കോൺഗ്രസ് മുന്നേറിയാൽ

ദില്ലി തിര‍ഞ്ഞെടുപ്പിൽ ബിജെപി തങ്ങളുടെ പരമ്പരാഗത വോട്ടുകൾ നിലനിർത്തുകയും കോൺഗ്രസ് മുന്നേറ്റം നടത്തുകയും ചെയ്താൽ ഗുണം ബിജെപിക്ക് തന്നെയാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ് മുന്നേറ്റം നടത്തിയാൽ സ്വാഭാവികമായും ആം ആദ്മിയുടെ വോട്ട് വിഹിതം കുറയാനാണ് സാധ്യത. ഇത് ഗുണം ചെയ്യുക ബിജെപിക്കാണ്. മുൻ തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ 1990 മുതലുള്ള ഒരു തിരഞ്ഞെടുപ്പിലും ബിജെപിയും വോട്ട് വിഹിതം 30 ശതമാനത്തിൽ താഴെ പോയിട്ടില്ല.

കോൺഗ്രസ് മുന്നേറുമോ

കോൺഗ്രസ് മുന്നേറുമോ

നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രികോണ പോരാട്ടം ഉറപ്പിക്കണമെങ്കിൽ കോൺഗ്രസ് ലോക്സഭ തിരഞ്ഞെടുപ്പിൽ നേടിയ 23 ശതമാനം വോട്ട് വിഹിതം നിലനിർത്തുകയോ ഇത് വർദ്ധിപ്പിക്കുകയോ ചെയ്യണം. എന്നാൽ ദുർബലമായ സംഘടനാ സംവിധാനവും ‌ തിരഞ്ഞെടുപ്പിനെ നയിക്കാൻ ജമസമ്മതനായ നേതാവിന്റെ അഭാവവും കോൺഗ്രസിന് തിരിച്ചടിയാണ്.

 ബിജെപിക്ക് തിരിച്ചടി?

ബിജെപിക്ക് തിരിച്ചടി?

ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ മുന്നേററം നേടിയിട്ടും ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ നടന്ന നിയമസഭാ ഹരിയാണ, ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കാഴ്ച വയ്ക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. രാമക്ഷേത്ര നിർമാണം, പൗരത്വ നിയമഭേദഗതി, എൻആർസി തുടങ്ങിയ വിഷയങ്ങൾ ദില്ലി തിര‍ഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും എന്നാണ് ഇനി അറിയേണ്ടത്.

English summary
Role of Congress in Delhi assemblt election 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X