• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗജന്യ ബസ് യാത്ര മുതല്‍ സൗജന്യ വിദ്യാഭ്യാസം വരെ, ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇങ്ങനെ

  • By Vidyasagar

ദില്ലി: ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് ദില്ലിയില്‍ പ്രകടനപത്രിക പുറത്തുവിട്ടു. കോണ്‍ഗ്രസിന്റെ പ്രസിദ്ധമായ ന്യായ് യോജന ദില്ലി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാരാണ് സൗജന്യ ബസ് യാത്രയാണ് പ്രധാന വാഗ്ദാനം. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് നഴ്‌സറി മുതല്‍ പിച്ച്ഡി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാകുമെന്ന വാഗ്ദാനവും പ്രകടനപത്രികയിലുണ്ട്.

എയിംസ് മാതൃകയില്‍ പുതിയ അഞ്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മലിനീകരണം നിയന്ത്രിക്കാന്‍ ബജറ്റിന്റെ 20 ശതമാനം മാറ്റിവെക്കും. എല്ലാവര്‍ക്കും 200 യൂണിറ്റ് വരെയുള്ള വൈദ്യുതിയും സൗജന്യമാക്കും. ദില്ലി കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് ചോപ്ര, ആനന്ദ് ശര്‍മ, അജയ് മാക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ദില്ലി കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കിയത്. അതേസമയം ദില്ലിയില്‍ അധികാരം ലഭിച്ചാല്‍ പൗരത്വ നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും, എന്‍ആര്‍സി, എന്‍പിആര്‍ ദില്ലിയില്‍ നടപ്പാക്കില്ലെന്നും പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് അവകാശപ്പെട്ടു.

നേരത്തെ ആംആദ്മി പാര്‍ട്ടിയും ബിജെപിയും പ്രകടന പത്രിക പുറത്തുവിട്ടിരുന്നു. എഎപിയുടെ പ്രകടപത്രികയുമായി സാമ്യമുള്ളതാണ് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രിക. 200 യൂണിറ്റ് വരെയുള്ള വൈദ്യുതി നേരത്തെ തന്നെ ദില്ലിയില്‍ എഎപി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്. അതേസമയം ഷഹീന്‍ബാഗ് സമരത്തെ പ്രചാരണായുധമാക്കി മാറ്റി നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സിഎഎ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത്.

സിഎഎയെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത് വഴി മുസ്ലീം വോട്ടുകളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം വോട്ടുശതമാനം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് മുസ്ലീം വോട്ടുകളായിരുന്നു. എഎപി സിഎഎയില്‍ മൗനം പാലിക്കുന്നതും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സിഎഎ പ്രക്ഷോഭ വേദിയിലെത്തി പിന്തുണ അറിയിച്ചിരുന്നു.

ഷഹീന്‍ബാഗില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കൂ.... പുറത്തുനിന്നുള്ളവരെ പരിശോധിക്കണെന്ന് ലെഫ്. ഗവര്‍ണര്‍

English summary
delhi assembly elections 2020 congress release party manifesto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X