കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി എംഎല്‍എമാരുടെ ശമ്പളം 400% വര്‍ധിച്ചു; മാസം 2 ലക്ഷത്തിനും മുകളില്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ദില്ലിയിലെ ആം ആദ്മി സര്‍ക്കാര്‍ തീരുമാനിച്ചു. ഏതാണ്ട് 400 %മാണ് എംഎല്‍എമാരുടെ ശമ്പള വര്‍ധന. അലവന്‍സൊന്നും കൂടാതെ നേരത്തെ 12,000 രൂപ ലഭിച്ചിരുന്ന ശമ്പളം 50,000 രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. അലവന്‍സ് ഉള്‍പ്പെടെ 2.1 ലക്ഷത്തോളം രൂപ എംഎല്‍എമാര്‍ക്ക് പ്രതിമാസ ശമ്പളം ലഭിക്കും. മന്ത്രിമാരുടെത് 20,000 രൂപയില്‍ നിന്നും 80,000 ആയി വര്‍ധിച്ചു. അലവന്‍സ് ഉള്‍പ്പെടെ മന്ത്രിമാര്‍ക്ക് 3.2 ലക്ഷത്തിന് മുകളില്‍ ശമ്പളം ലഭിക്കും.

രാജ്യത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ എംഎല്‍എമാര്‍ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. എഎപി എംഎല്‍മാര്‍ പലരും ഉര്‍ന്ന ശമ്പളം ഒഴിവാക്കിയാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നാണ് ശമ്പളം വര്‍ധിപ്പിക്കാനുള്ള മറ്റൊരു കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്.

money2

ശമ്പള വര്‍ധന ശുപാര്‍ശ ചെയ്യുന്ന ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ഒക്ടോബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളം പരിഷ്‌കരിക്കും. അഴിമതി വിമുക്ത സര്‍ക്കാരിന് ഇത്തരത്തിലുള്ള ഒരു നിര്‍ണായകമായ തീരുമാനമെടുക്കേണ്ടിവരുമെന്ന് ആം ആദ്മി എംഎല്‍എ അല്‍ക്ക ലാമ്പ പറഞ്ഞു.

നിയമസഭയില്‍ 70ല്‍ 67പേരും ആം ആദ്മിയില്‍ നിന്നുള്ളവരായതിനാല്‍ അനൂകൂല്യം ആം ആദ്മിക്കാണ് ലഭിക്കുക. അതേസമയം, സര്‍ക്കാരിന്റെ ശമ്പള വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള ധൂര്‍ത്തടിക്കലാണ് എംഎല്‍എമാരുടെ ശമ്പള വര്‍ധനവിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് പതിപക്ഷ നേതാവ് വിജേന്ദ്ര ഗുപ്ത കുറ്റപ്പെടുത്തി.

English summary
Delhi Assembly passes bill to effect 400% hike in MLA salary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X