കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി വോട്ടെടുപ്പ് ഫെബ്രുവരി 7ന്

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ വോട്ടെടുപ്പ് ഫെബ്രുവരി 7 ന് നടക്കും. 10 നാണ് വോട്ടെണ്ണല്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21. 24 വരെ പത്രിക പിന്‍വലിക്കാം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യങ്ങള്‍. കെജ്രിവാള്‍ സര്‍ക്കാര്‍ രാജിവെച്ചതിന് ശേഷം പ്രസിഡണ്ട് ഭരണത്തിലാണ് ദില്ലി ഇപ്പോള്‍.

കേന്ദ്രം ഭരിക്കുന്ന ബി ജെ പി, അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി എന്നിവയാണ് ദില്ലി പിടിക്കാന്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാടുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലെല്ലാം ജയിച്ച ആത്മവിശ്വാസത്തിലാണ് ബി ജെ പി. എന്നാല്‍ അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ തങ്ങള്‍ക്ക് മൈലേജ് നല്‍കുമെന്ന് ആപ്പും പ്രതീക്ഷിക്കുന്നു.

vs-sampath

2013 നിയമസഭ തിരഞ്ഞെടുപ്പില്‍ 32 സീറ്റുകളോടെ ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ കേവലഭൂരിപക്ഷമില്ലാത്ത ബി ജെ പി ഭരിക്കാന്‍ താല്‍പര്യം കാട്ടിയില്ല. തുടര്‍ന്ന് 28 സീറ്റുകള്‍ കിട്ടിയ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കി. എന്നാല്‍ ലോക്പാല്‍ ബില്‍ വിഷയത്തില്‍ കോണ്‍ഗ്രസുമായി തെറ്റിയ അരവിന്ദ് കെജ്രിവാള്‍ 49 ദിവസത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ദില്ലി രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായത്.

English summary
The Election Commission on Monday, Jan 12 announced that Delhi assembly polls 2015 will take place on Feb 7, Saturday. The counting of votes will take place on Feb 10, Tuesday. The notification date is Jan 14, Wednesday. The final poll results will be out by Feb 15, Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X