ബിജെപിക്കെതിരെ തുറന്ന യുദ്ധം,കോണ്‍ഗ്രസിനെ അടുപ്പിക്കില്ല;കെജ്രിവാളുമായി പിണറായിയുടെ കൂടിക്കാഴ്ച

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. ഏപ്രില്‍ 19 ബുധനാഴ്ച രാവിലെ ദില്ലി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. അരവിന്ദ് കെജ്രിവാളും പിണറായി വിജയനും തമ്മില്‍ നടത്തിയ ചര്‍ച്ച അരമണിക്കൂറോളം നീണ്ടു നിന്നു. ഇരുവരും മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.

രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയമാണെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി യോജിച്ച് പോകാനാവില്ലെന്ന് പിണറായി വിജയനും വ്യക്തമാക്കി. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ മതേതര കക്ഷികളുടെ മഹാസഖ്യം രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പിണറായിയും അരവിന്ദ് കെജ്രിവാളും ചര്‍ച്ച നടത്തിയത്.

ഇതൊരു പുതിയ തുടക്കമെന്ന് കെജ്രിവാള്‍...

ഇതൊരു പുതിയ തുടക്കമെന്ന് കെജ്രിവാള്‍...

രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയമാണെന്നാണ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. കേന്ദ്രത്തിനെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനാണ് ചിലരുടെ ശ്രമം. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ച പുതിയൊരു തുടക്കമാകുമെന്നും കെജ്രിവാള്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

കോണ്‍ഗ്രസിനാകില്ലെന്ന് പിണറായി...

കോണ്‍ഗ്രസിനാകില്ലെന്ന് പിണറായി...

രാജ്യത്ത് ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ലെന്നും, ആ കാര്യത്തില്‍ കോണ്‍ഗ്രസുമായി യോജിച്ച് പോകാനാകില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരിച്ചത്. ഇരുവരും മുഖ്യമന്ത്രിയായ ശേഷം നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ പ്രധാനമായും ബിജെപിക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്നാണ് സൂചന.

പിന്തുണ തേടി?

പിന്തുണ തേടി?

ബിജെപിക്കെതിരെ ദേശീയ തലത്തില്‍ വിശാല സഖ്യം ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണെന്ന് അരവിന്ദ് കെജ്രിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയുടെ പിന്തുണ തേടുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും സൂചനയുണ്ട്.

പക്ഷേ കോണ്‍ഗ്രസ്?

പക്ഷേ കോണ്‍ഗ്രസ്?

ബിജെപിക്കെതിരെ രൂപീകരിക്കുന്ന വിശാല സഖ്യത്തെ സിപിഐഎം പൂര്‍ണ്ണമായും പിന്തുണയ്ക്കുമെന്നാണ് സൂചന. അതേസമയം, ബിജെപിയെ തടുക്കാന്‍ കോണ്‍ഗ്രസുമായി യോജിച്ച് പോകാനാകില്ലെന്ന് പിണറായി പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ നിലവിലെ നിലപാടുകളും, നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നതും വിശാല സഖ്യത്തില്‍ കോണ്‍ഗ്രസിനെ അടുപ്പിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന സൂചനയാണ് നല്‍കുന്നത്.

English summary
delhi chief minister aravind kejriwal meets kerala cm pinarayi vijayan.
Please Wait while comments are loading...