കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അധികാരത്തിലെത്തിയാൽ അയോധ്യ യാത്ര സൗജന്യം'; ഗുജറാത്തിൽ ജയ് ശ്രീറാം മുഴക്കി അരവിന്ദ് കെജ്‌രിവാൾ

Google Oneindia Malayalam News

ഗുജറാത്തിൽ ജയ് ശ്രീറാം മുഴക്കി അരവിന്ദ് കെജ്‌രിവാൾ. വഡോദരയിൽ പാർട്ടിയുടെ ഒരു പരിപാടിക്കിടെയാണ് ഡൽഹി മുഖ്യമന്ത്രി ജയ ശ്രീറാം വിളിച്ചത്. വിവാദ സത്യപ്രതിജ്ഞ ചൊല്ലിയ ഡൽഹി ബുദ്ധമത സമ്മേളനത്തിൽ എഎപി മന്ത്രി പങ്കെടുത്തതിന് പിന്നാലെയാണ് ഡൽഹിയിലെ കെജരിവാളിന്റെ ജയ ശ്രീറാം വിളി.

സമൂഹത്തിൽ തന്നെ പറ്റി ഇല്ലാ കഥ പ്രചരിപ്പിക്കുകയാണെന്നും താൻ ഇതൊന്നും ശ്രദ്ധിക്കുന്നില്ലന്നും കെജ്രിവാൾ പറഞ്ഞു. അവർ എന്നെ കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഞാൻ അതൊന്നും പക്ഷേ കാര്യമാക്കുന്നില്ല. അവർ എന്നെ വെറുക്കുന്നു. വെറുപ്പിൽ അവർ അന്ധരാണ്. ദൈവങ്ങളെ പോലും അവർ അപമാനിക്കുന്നു. കെജ്രിവാൾ പറഞ്ഞു.

1

photo courtesy- ANI

ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ അയോധ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ മുഴുവൻ ചിലവും എഎപി സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പുലർത്തി. 'ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിക്കും. കാരണം ഞങ്ങൾ ജനങ്ങൾക്ക് വേണ്ടിയും ദൈവത്തിന് വേണ്ടിയും പ്രവർത്തിക്കുന്നു. കെജ്രിവാൾ പറഞ്ഞു.

ജെഡിയുവിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ നടന്ന ആളാണ്.. ഇപ്പോള്‍ എവിടെയാണ്? പ്രശാന്ത് കിഷോറിനെ പരിഹസിച്ച് നിതീഷ്ജെഡിയുവിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ നടന്ന ആളാണ്.. ഇപ്പോള്‍ എവിടെയാണ്? പ്രശാന്ത് കിഷോറിനെ പരിഹസിച്ച് നിതീഷ്

2

"അയോധ്യയിലെ ശ്രീരാമന്റെ ക്ഷേത്രം അടുത്ത വർഷം ഒരുങ്ങും.ആർക്കൊക്കെയാണ് ക്ഷേത്രം സന്ദർശിക്കേണ്ടത്? യാത്രയും താമസവും ഭക്ഷണവുംവളരെ ചെലവേറിയതാണ് അല്ലേ? ഞങ്ങൾ നിങ്ങളെ സൗജന്യ ദർശനത്തിന് കൊണ്ടുപോകും.കെജ്രിവാൾ പറഞ്ഞു. അയോധ്യയിലേക്ക് ട്രെയിൻ പുറപ്പെടുമ്പോൾ താൻ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്താറുണ്ടെന്നും, തിരികെ എത്തുമ്പോൾ ഭക്തരെ സ്വീകരിക്കാറുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.

3

നേരത്തെ ഗുജറാത്തിലെ റാലിക്ക് മുമ്പ് കെജ്രിവാളിനെതിരായ പോസറ്ററുകൾ സംസ്ഥാനത്ത് ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം എഎപി പ്രവർത്തകർ നീക്കം ചെയ്തു. വേദിയുടെ സമീപം ഉയർന്ന ബാനറുകളും പ്രവർത്തകർ നീക്കം ചെയ്യ്തിരുന്നു. നേരത്തെ ഡൽഹിയിൽ നടന്ന ബുദ്ധമത പരിപാടിയി എഎപി നേതാവ് പങ്കെടുത്തത് വിവാദമായിരുന്നു. ഡല്‍ഹിയിലെ അംബേദ്കര്‍ ഭവനിഷ നടന്ന ബുദ്ധമതം സ്വീകരിക്കുന്ന ചടങ്ങിലാണ് എഎപി നേതാവും ഡല്‍ഹിയിലെ സാമൂഹ്യക്ഷേമ മന്ത്രിയുമായ രാജേന്ദ്ര പാല്‍ ഗൗത പങ്കെടുത്തത്.

അന്ന് ഒരുപാട് അടികിട്ടിയിരുന്നു... ഇന്ന് ഇങ്ങനെയാകുമെന്ന് കരുതിയില്ല; ഓര്‍മകളുമായി അമിത് ഷാഅന്ന് ഒരുപാട് അടികിട്ടിയിരുന്നു... ഇന്ന് ഇങ്ങനെയാകുമെന്ന് കരുതിയില്ല; ഓര്‍മകളുമായി അമിത് ഷാ

4

പരിപാടിക്കിടെ ഹിന്ദു ആചാരങ്ങള്‍ പാലിക്കില്ലെന്നും ഹിന്ദു ദേവന്മാരെയും ദേവതകളെയും ആരാധിക്കില്ലെന്നും പ്രതിജ്ഞയെടുക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയിയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ വിമർശിച്ച് നിരവധി പേരും രംഗത്തെത്തിയിരുന്നു. എഎപി പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമായതെന്ന് സംഭവത്തിന് പിന്നാലെ ബിജെപി ആരോപിച്ചിരുന്നു.

5


അധികാരത്തിലിരുന്ന് അവരുടെ മന്ത്രിമാര്‍ നമ്മുടെ ഇഷ്ടദൈവങ്ങളെ എങ്ങനെ അപമാനിക്കുന്നു എന്ന് തിരിച്ചറിയുക എന്ന് ബിജെപി വക്താവ് ഹരീഷ് ഖുറാന ട്വീറ്റ് ചെയ്തു. 'ഹിന്ദു വിരോധി'യാണ് ആംആദ്മി പാർട്ടിയെന്നും എഎപി നേതാക്കൾ ക്ഷേത്രങ്ങളില്‍ പോകരുതെന്നും ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത പറഞ്ഞു.
എഎപി നേതാവ് രാജേന്ദ്ര പാല്‍ ഗൗതമിനെ പാർട്ടി പുറത്താക്കണമെന്നും ആദേശ് ഗുപ്ത ആവശ്യപ്പെട്ടിരുന്നു.

6


എഎപി മന്ത്രിമാര്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് ഹിന്ദുമതത്തിനും ബുദ്ധമതത്തിനും അപമാനമാണെന്നും ബിജെപി എംപി മനോജ് തിവാരി പറഞ്ഞു.
മന്ത്രിക്കെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം ബാബാസാഹേബ് ചൊല്ലിയ അതേ 22 സത്യപ്രതിജ്ഞകളാണ് ഞങ്ങള്‍ ഏറ്റു ചൊല്ലിയെതെന്നായിരുന്നു എഎപി മന്ത്രിയുടെ പ്രതികരണം. വിഷയത്തിന് രാഷ്ട്രീയമായി ബന്ധമില്ലന്നും മന്ത്രി പറഞ്ഞിരുന്നു. തനിക്ക് ബുദ്ധമതത്തിൽ വിശ്വാസം ഉണ്ടെന്നും ആർക്കാണ് അതിൽ പ്രശ്നം എന്നും രാജേന്ദ്ര പാല്‍ ഗൗതം ചോദിച്ചിരുന്നു.

'ഞാൻ പിൻമാറില്ല, ഇതൊരു പോരാട്ടമാണ്, അവസാനം വരെ പോരാടും'; ശശി തരൂർ'ഞാൻ പിൻമാറില്ല, ഇതൊരു പോരാട്ടമാണ്, അവസാനം വരെ പോരാടും'; ശശി തരൂർ

English summary
Delhi Chief Minister Arvind Kejriwal chanted Jai Shri Ram at an Aam Aadmi Party event in Gujarat's Vadodara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X