കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ചിക്കുന്‍ ഗുനിയ പടര്‍ന്നു പിടിക്കുന്നു; 10 മരണം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരിയായ ദില്ലിയില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി ചിക്കുന്‍ ഗുനിയ പടര്‍ന്നുപിടിക്കുന്നു. രോഗം ബാധിച്ചുള്ള മരണം 10 ആയി ഉയര്‍ന്നതോടെ രോഗത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലായി. സ്ഥിതിഗതികള്‍ വിശകലം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു.

ദില്ലി സര്‍ക്കാരിനോട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പകര്‍ച്ചവ്യാധി തടയുന്നതില്‍ കേന്ദ്രം പരാജയമാണെന്നാണ് ദില്ലി സര്‍ക്കാരിന്റെ ആരോപണം. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സഹായം ദില്ലി നിഷേധിക്കുകയാണെന്ന് കേന്ദ്രം തിരിച്ചടിച്ചു.

dengue-mosquito

ഇതുവരെയായി 1,057 ചിക്കുന്‍ ഗുനിയ കേസുകളും 1,158 ഡെങ്കി കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കടുത്ത പനിയും സന്ധിവേദനയുമാണ് ചിക്കുന്‍ ഗുനിയയുടെ പ്രധാന ലക്ഷണം. പനി ബാധിച്ചാലുടന്‍ ചികിത്സ തേടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി.

കൊതുകുകള്‍ വളരുന്ന സാഹചര്യം ഇല്ലാതാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജനങ്ങളോട് നിര്‍ദ്ദേശിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളാണ് കൊതുകുകളുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും കേന്ദ്രം അറിയിച്ചു.

English summary
Delhi chikungunya death toll rises to 10, health min calls emergency meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X