വാലന്റൈന്‍സ്; പ്രണയം പരസ്പരം ടാറ്റൂവാക്കി പ്രണയിനികള്‍; റോസിന് വില 500 രൂപവരെ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വാലന്റൈന്‍സ് ഡേ ആഘോഷത്തില്‍ പുതുമകള്‍ കൊണ്ടുവരികയാണ് ദില്ലിയിലെ പ്രണയിനികള്‍. ലോകമെമ്പാടും പ്രണയദിനം ആഘോഷിക്കപ്പെടുമ്പോള്‍ ദില്ലിയിലെ യുവതീയുവാക്കളും ആഘോഷത്തില്‍ മുന്നിലുണ്ട്. ശരീരത്തില്‍ പരസ്പരം ടാറ്റൂ ചേര്‍ക്കലാണ് ഇപ്പോഴത്തെ പ്രധാന ട്രെന്റ് എന്നുതന്നെ പറയാം.

ദില്ലിയിലെ ടാറ്റു സെന്ററുകളില്‍ പ്രണയിനികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ജോഡികളായി എത്തുന്നവര്‍ പ്രത്യേക തരത്തിലുള്ള ടാറ്റൂകള്‍ പരസ്പരം ചേരുന്നവിധത്തില്‍ കൈകളിലും കാലുകളിലും മറ്റുമായി വരച്ചു ചേര്‍ക്കുകയാണ്. പരസ്പരം ഒരേതരത്തിലുള്ള ടാറ്റൂകള്‍ ബന്ധം ദൃഢപ്പെടുത്തുമെന്നാണ് പ്രണയിനികള്‍ പറയുന്നത്.

roses-romantic

തങ്ങളുടെ പ്രണയത്തെ സൂചിപ്പിക്കുന്നതും, വര്‍ഷത്തെയും ബന്ധങ്ങളുടെ ആഴത്തെ സൂചിപ്പിക്കുന്നതും എന്നുവേണ്ട പലതരം ടാറ്റൂകള്‍ പ്രണയിനികള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്തിട്ടുണ്ട്. വാലന്റൈന്‍സ് ഡേ തിരക്കുകാരണം വലിയ തുകയാണ് ടാറ്റൂ സെന്ററുകള്‍ ഈടാക്കുന്നതും.

വാലന്റൈന്‍സ് ഡേയിലെ പ്രധാന സമ്മാനമായ ചുവന്ന റോസാപ്പൂക്കള്‍ക്കും വന്‍ ഡിമാന്റാണ്. ചില സ്ഥലങ്ങളില്‍ 500 രൂപവരെയാണ് പൂക്കള്‍ക്ക് ഈടാക്കുന്നത്. സാധാരണ രീതിയില്‍ 10 രൂപയ്ക്കും 20 രൂപയ്ക്കുമൊക്കെ ഒരു പൂവ് ലഭിക്കുന്നിടത്താണിത്. ആറുമുതല്‍ പന്ത്രണ്ടുവരെ പൂക്കള്‍ ചേര്‍ന്നുള്ള പൂക്കുടയ്ക്ക് 700 മുതല്‍ 1400 രൂപവരെയാണ് വില. എത്ര രൂപയായാലും ദില്ലിയിലെ കമിതാക്കള്‍ക്ക് ഇതൊരു വിഷയമല്ലെന്നാണ് ഒരു കടക്കാരന്‍ പറയുന്നത്. വാലന്റൈന്‍സ് ഡേ ഡിമാന്റ് കണക്കിലെടുത്ത് വലിയതോതില്‍ പൂക്കള്‍ ദില്ലിയിലെത്തിയിട്ടുണ്ട്. പരമാവധി വില ഈടാക്കി കച്ചവടം കൊഴിപ്പിക്കുമ്പോള്‍ പ്രണയത്തിനുവേണ്ടി ചെലവഴിക്കാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് പ്രണയിനികളും പറയുന്നു.

English summary
Valentine's Day, Delhi couples are wearing their heart on their body
Please Wait while comments are loading...