കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അറസ്റ്റ് ചെയ്യാന്‍ നീക്കം, ഗുജറാത്ത് പ്രചാരണം തടയുകയാണ് ബിജെപി ലക്ഷ്യം'; മനീഷ് സിസോദിയ

Google Oneindia Malayalam News

ദില്ലി: മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ സി ബി ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. താന്‍ അടുത്ത ദിവസം ഗുജറാത്തിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതായിരുന്നു. അത് തടയാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മനീഷ് സിസോദിയ ആരോപിച്ചു. ട്വിറ്ററിലാണ് മനീഷ് സിസോദിയ ഇക്കാര്യം അറിയിച്ചത്. നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ക്ക് മദ്യശാലകളുടെ ലൈസന്‍സ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നതാണ് ഡല്‍ഹി മദ്യ നയ അഴിമതി കേസ്.

 'എന്റെ ദൈവമേ, 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരനെ തപ്പിനടന്ന വീഡിയോ'; അമൃതയുടെ പോസ്റ്റില്‍ ഞെട്ടി ആരാധകര്‍ 'എന്റെ ദൈവമേ, 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരനെ തപ്പിനടന്ന വീഡിയോ'; അമൃതയുടെ പോസ്റ്റില്‍ ഞെട്ടി ആരാധകര്‍

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ തടയാനുള്ള ബി ജെ പി നീക്കത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന് മനീഷ് സിസോദിയ പറയുന്നു. ബി ജെ പിക്ക് തിരഞ്ഞെടുപ്പില്‍ പരാജയ ഭീതിയാണെന്നും അദ്ദേഹം തുറന്നടിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച രാവിലെ 11ന് ദില്ലയിലെ സി ബി ഐ ആസ്ഥാനത്ത് എത്താനാണ് മനീഷ് സിസോദിയയ്ക്ക് നിര്‍ദ്ദേശം. ഇത് മൂന്നാം തവണയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.

cbi

മനീഷ് സിസോദിയ ഉള്‍പ്പടെ 14 പേരാണ് സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍. പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസന്‍സ് കിട്ടാന്‍ സിസോദിയയുടെ അടുപ്പക്കാര്‍ മദ്യ വ്യാപാരികളില്‍ നിന്നും കോടികള്‍ കോഴ വാങ്ങി എന്നാണ് സി ബി ഐ കേസ്. കേസില്‍ പ്രതികളായ മനീഷ് സിസോദിയയും മറ്റുള്ളവരും 2021-22 ലെ എക്സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തതും ശുപാര്‍ശകള്‍ നടത്തിയതും ബന്ധപ്പെട്ട അതോററ്റിയുടെ അംഗീകാരമില്ലാതെയാണെന്ന് എഫ്‌ ഐ ആറില്‍ പറയുന്നു.

'രാഷ്ട്രീയ കുബുദ്ധി ഇല്ലെന്നതാണ് തരൂരിന്റെ അയോഗ്യത: ബിജെപി തരൂരിനെ പിടിക്കാന്‍ ശ്രമിച്ചിട്ടെന്തായി''രാഷ്ട്രീയ കുബുദ്ധി ഇല്ലെന്നതാണ് തരൂരിന്റെ അയോഗ്യത: ബിജെപി തരൂരിനെ പിടിക്കാന്‍ ശ്രമിച്ചിട്ടെന്തായി'

അതേസമയം, കേസില്‍ തൃശൂര്‍ സ്വദേശിയായ മലയാളി വ്യവസായി വിജയ് നായര്‍ അറസ്റ്റില്‍. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള ആളാണ് വിജയ് നായര്‍. ചോദ്യം ചെയ്യലിന് ശേഷം വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ അറസ്റ്റാണ് അന്ന് നടന്നത്. മദ്യനയ അഴിമതിയിലും ഗൂഢാലോചനയിലും വിജയ് നായര്‍ക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. സിബിഐ ഓഫീസില്‍ വിജയ് നായരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

യുഡിഎഫിലെത്തിയിട്ട് ഒരു ഗുണവുമില്ല, എല്‍ഡിഎഫിലായിരുന്നെങ്കില്‍..! ആര്‍എസ്പി സമ്മേളനത്തില്‍ വിമര്‍ശനംയുഡിഎഫിലെത്തിയിട്ട് ഒരു ഗുണവുമില്ല, എല്‍ഡിഎഫിലായിരുന്നെങ്കില്‍..! ആര്‍എസ്പി സമ്മേളനത്തില്‍ വിമര്‍ശനം

അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ വിജയ് നായരാണെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. മദ്യനയം രൂപീകരിച്ചതില്‍ ഉള്‍പ്പടെ വിജയ് നായര്‍ക്ക് പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. വിജയ് നായര്‍ ഇടനില നിന്നാണ് മദ്യക്കച്ചവട ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയതെന്ന് സിബിഐ പറയുന്നു.

English summary
Delhi Deputy CM Manish Sisodia Says CBI was called for questioning because Gujarat elections ahead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X