കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ ഫലം രാജ്യത്തിന്റെ മൊത്തം വികസനത്തില്‍ പ്രതിഫലിക്കും...മോദിയുടെ പ്രചാരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ പ്രചാരണത്തെ ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തില്‍ പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആംആദ്മി പാര്‍ട്ടിക്കെതിരെയായിരുന്നു ഇത്തവണ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദരിദ്രര്‍ക്കുള്ള പദ്ധതികള്‍ ദില്ലിയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും, അതിന് കാരണം കെജ്‌രിവാള്‍ സര്‍ക്കാരാണെന്നും മോദി ആരോപിച്ചു. അവര്‍ ദില്ലിയില്‍ ആ പദ്ധതികളൊന്നും നടപ്പാക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

1

ദില്ലിയില്‍ നെഗറ്റിവിറ്റി രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയമായി. ഇനി കേന്ദ്ര പദ്ധതികള്‍ ദില്ലിയിലെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സമയമാണ് വരാന്‍ പോകുന്നതെന്നും മോദി പറഞ്ഞു. ആയുഷ്മാന്‍ ഭാരത് യോജന, ജന്‍ധന്‍ യോജന എന്നിവ തന്റെ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ലോകരാജ്യങ്ങളുടെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഈ പദ്ധതികളുടെ ഗുണഫലങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്ര വേഗത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയും അതിവേഗം വികസിക്കണമെന്നാണ് എന്റെ ആഗ്രഹം. തന്റെ സര്‍ക്കാരിന്റെ ഇപ്പോഴത്തെ രീതിയിലുള്ള പ്രവര്‍ത്തനം ദില്ലിയില്‍ നടന്നാല്‍ പല പ്രശ്‌നങ്ങളും വളരെ പെട്ടെന്ന് തന്നെ അവസാനിക്കും. രാജ്യം മാറി കഴിഞ്ഞു. ഇനി ദില്ലിയുടെ സമയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ സുരക്ഷാ വിഷയങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്. പുല്‍വാമ, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, പൗരത്വ നിയമം എന്നിവയെ അവര്‍ ചോദ്യം ചെയ്യുകയാണ്. അത്തരം നേതാക്കളെ ജനങ്ങള്‍ ശിക്ഷിക്കണമെന്നും മോദി പറഞ്ഞു.

പൗരത്വ നിയമത്തില്‍ നുണപ്രചാരണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. ദില്ലിയിലെ വോട്ടര്‍മാര്‍ നിങ്ങളുടെ ഗിമ്മിക്കുകള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നവരാണെന്നും മോദി പറഞ്ഞു. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാത്ത ദേശീയ താല്‍പര്യം പരിഗണിക്കുന്ന ശക്തമായ നേതൃത്വമാണ് ദില്ലിയില്‍ വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. 40 ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന കോളനിയെ നിയമവിധേയമാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ദില്ലി മെട്രോ ശക്തിപ്പെടുത്തുന്നതിന് എല്ലാ സഹായവും തന്റെ സര്‍ക്കാരില്‍ നിന്ന് ഉണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദില്ലിയില്‍ പഞ്ചാബി പരീക്ഷണവുമായി കോണ്‍ഗ്രസ്.... മന്‍മോഹന്‍ സിംഗ് താരപ്രചാരകന്‍, പോരാട്ടം കടുക്കുംദില്ലിയില്‍ പഞ്ചാബി പരീക്ഷണവുമായി കോണ്‍ഗ്രസ്.... മന്‍മോഹന്‍ സിംഗ് താരപ്രചാരകന്‍, പോരാട്ടം കടുക്കും

English summary
delhi election 2020 modi says delhi result will impact countrys overall development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X