Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു, ഷഹീന്‍ബാഗില്‍ ഏര്‍പ്പെടുത്തിയത് പ്രത്യേക സുരക്ഷ

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഷഹീന്‍ബാഗ് സമരം നടക്കുന്ന അഞ്ചു ബൂത്തുകളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. ദില്ലിയിലൂടനീളവും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നാല്‍പ്പതിനായിരിത്തിലധികും ദില്ലി പോലീസ് ഉദ്യോഗസ്ഥരും സായുധ സേനയുടെ 190 കമ്പനിയും 19000 ഹോംഗാര്‍ഡുകളുമാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 1375 പോളിങ് സ്റ്റേഷനുകളില്‍ 2689 പോളിങ് സ്റ്റേഷനുകളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദില്ലിയിലെ 70 മണ്ഡലങ്ങളിലേക്കായി നടക്കുന്ന വോട്ടെടുപ്പില്‍ 672 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അധികാരം തുടരാന്‍ ആംആദ്മിയും പിടിച്ചെടുക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തുനിഞ്ഞിറങ്ങിയതോടെ ദില്ലിയിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എങ്കിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സര്‍വേകളില്‍ എല്ലാം തന്നെ ആംആദ്മിക്ക് പാര്‍ട്ടിക്ക് അധികാരത്തില്‍ തുടരാന്‍ സാധിക്കും എന്നാണ് പ്രവചിക്കുന്നത്.

delhi

അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി ആം ആദ്മി വോട്ട് തേടുമ്പോള്‍ ബിജെപിയാകട്ടെ പ്രാദേശിക വിഷയങ്ങളെക്കാൾ മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെയാണ് ഉയർത്തിക്കാട്ടുന്നത്. 1,47,86,382 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. 2015ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 67 ഇടത്തും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ബിജെപി 3 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് സീറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+