ഫലം അറിയാന്‍ ഒരു രാത്രി ദൂരം മാത്രം: 27 വർഷത്തിന് ശേഷം ബിജെപിയോ? അതോ നാലാമതും എഎപിയോ?
ഡല്‍ഹി: രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി ഒരു രാത്രിയുടെ ദൂരം മാത്രം. നാളെ രാവിലെ കൃത്യം 8 മണിക്ക് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കും. ആം ആദ്മി പാർട്ടി നാലാം തവണയും അധികാരത്തിൽ വരുമോ അതോ 27 വർഷത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമോ എന്ന് 10 മണിയോടെ വ്യക്തമാകും. ഡല്‍ഹിയിലെ 70 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായി ഫെബ്രുവരി 5 നാണ് വോട്ടെടുപ്പ് നടന്നത്. ആകെയുള്ള വോട്ടർമാരില്‍ 60.54 ശതമാനം പേർ ഇത്തവണ വോട്ട് രേഖപ്പെടുത്തി.
എ എ പിയും ബി ജെ പിയും നേർക്കുനേർ പോരാടുമ്പോള്‍ കോണ്‍ഗ്രസിന് ഇത് പഴയ ഉരുക്കുകോട്ടയിലെ നിലനില്‍പ്പിന്റെ പോരാട്ടമാണ്. തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളില്‍ ബഹുഭൂരിപക്ഷവും പ്രവചിക്കുന്നത് 2015 മുതൽ ഡൽഹി ഭരിക്കുന്ന എ എ പിയേക്കാള്‍ ഇത്തണ മുന്‍തൂക്കം ബി ജെ പിക്കാണെന്നാണ്.

ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയും പതിവ് പോലെ അവകാശവാദവുമായി വിവിധ പാർട്ടികളുടെ നേതാക്കളും രംഗത്ത് വരുന്നുണ്ട്. ബി ജെ പി ഇത്തവണ 50 ലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ച് വരുമെന്നാണ് ഡൽഹി ബി ജെ പി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ അഭിപ്രായപ്പെടുന്നത്. മറുവശത്ത് എ എ പിയാകട്ടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളിക്കളയുകയും പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്നും അവകാശപ്പെടുന്നു.
അതേസമയം, വോട്ടെണ്ണലിനായി വിപുലമായ തയ്യാറെടുപ്പാണ് നടത്തിയിട്ടുള്ളത്. വോട്ടെണ്ണൽ സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്‌സർവർമാർ, വോട്ടെണ്ണലിനായി പരിശീലനം ലഭിച്ച സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരുൾപ്പെടെ ആകെ 5,000 ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി വിന്യസിക്കുമെന്ന് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) ആലീസ് വാസ് വ്യക്തമാക്കി.
വോട്ടെണ്ണൽ പ്രക്രിയയുടെ ഭാഗമായി ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വിവിപാറ്റുകൾ (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രെയിലുകൾ) ക്രമരഹിതമായി തിരഞ്ഞെടുത്ത് സൂക്ഷിക്കും.
അതിനിടെ 15 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ബി ജെ പി തങ്ങളുടെ സ്ഥാനാർത്ഥികളെ വേട്ടയാടാൻ ശ്രമിച്ചുവെന്ന എ എ പി നേതാക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന വെള്ളിയാഴ്ച ഉത്തരവിട്ടു. അഴിമതി വിരുദ്ധ ബ്രാഞ്ച് (എ സി ബി) ആണ് അന്വേഷണം നടത്തുക. എക്സിറ്റ് പോൾ പ്രവചനങ്ങളെ അടിസ്ഥാനമാക്കി ബി ജെ പി തങ്ങൾക്ക് അനുകൂലമായി ഒരു മിഥ്യാധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ വിജയസാധ്യതയുള്ള എ എ പി സ്ഥാനാർത്ഥികളെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാർട്ടി നേതാക്കള്‍ ആരോപിക്കുന്നു.
എ എ പി ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കി ബി ജെ പിയും തിരിച്ചടിച്ചു. എ എ പിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ എ സി ബി അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ബി ജെ പി ജനറൽ സെക്രട്ടറി വിഷ്ണു മിത്തലും ലഫ്റ്റനന്റ് ഗവർണർക്ക് കത്തെഴുതി. ലെഫ്റ്റനന്റ് ഗവർണറുടെ ഉത്തരവിന് തൊട്ടുപിന്നാലെ, ഈ വിഷയവുമായി ബന്ധപ്പെട്ട് എ സി ബി സംഘം കെജ്‌രിവാളിനെ സന്ദർശിക്കുകയും ചെയ്തു.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം












Click it and Unblock the Notifications