Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ വീഴ്ത്തിയത് കെജ്രിവാളിന്റെ ഈ തന്ത്രം; കോണ്‍ഗ്രസിന്റെ തെറ്റ് ആവര്‍ത്തിച്ചില്ല

Recommended Video

cmsvideo
    The 3 Tricks Which Helped Arvind Kejriwal's Victory Again In Delhi | Oneindia Malayalam

    ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതലേ എഎപിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു തങ്ങളുടെ ശത്രു ബിജെപിയാണെന്ന്. കോണ്‍ഗ്രസിനെതിരായ കടന്നാക്രമണങ്ങള്‍ ഒഴിവാക്കി വോട്ട് ഭിന്നിക്കാതിരിക്കാന്‍ അരവിന്ദ്് കെജ്രിവാള്‍ തുടക്കം മുതല്‍ ശ്രമിച്ചിരുന്നു. ബിജെപിയെ എങ്ങനെ പ്രതിരോധിക്കുമെന്ന ചര്‍ച്ചയുടെ അനന്തര ഫലമായി തയ്യാറാക്കിയ രാഷ്ട്രീയ സ്ട്രാറ്റജി വിജയം കണ്ടുവെന്നാണ് വ്യക്തമാകുന്നത്.

    വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ എഎപി പ്രവര്‍ത്തകര്‍ക്ക് ആഘോഷിക്കാന്‍ അനുമതി നല്‍കാന്‍ കെജ്രിവാളിന് സാധിച്ചതും ഈ രാഷ്ട്രീയ തന്ത്രത്തിന്റെ വിജയമാണ്. മാത്രമല്ല, അദ്ദേഹം തന്റെ സത്യപ്രതിജ്ഞയ്ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ക്ഷണിക്കാന്‍ തീരുമാനിച്ചതും വിജയം നേരത്തെ ഉറപ്പിച്ചതുകൊണ്ടാണ്....

     മുഖ്യ ശത്രുവിനെ തീരുമാനിച്ചു

    മുഖ്യ ശത്രുവിനെ തീരുമാനിച്ചു

    കോണ്‍ഗ്രസിനെ കാര്യമാക്കാതെ ബിജെപിയെ മുഖ്യ രാഷ്ട്രീയ ശത്രുസ്ഥാനത്ത് നിര്‍ത്തി പ്രചാരണം തുടങ്ങിയ എഎപി മൂന്ന് കാര്യങ്ങളില്‍ പ്രധാനമായും ശ്രദ്ധിച്ചിരുന്നു. ഒന്ന് ബിജെപിയുടെ പ്രധാന പോരായ്മ എടുത്തുകാട്ടുക. തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുക. നരേന്ദ്ര മോദിയെന്ന ക്രൗഡ് പുള്ളറെ തടയാന്‍ മാര്‍ഗം കാണുക.

    കെജ്രിവാളിന് അറിയാമായിരുന്നു

    കെജ്രിവാളിന് അറിയാമായിരുന്നു

    2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ മോദിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ വന്നു എന്നതാണ് സത്യം. ദില്ലിയില്‍ ബിജെപിക്ക് ഉയര്‍ത്തിക്കാട്ടാനുള്ള നേതാവ് ഇല്ല. അവിടെയും മോദിയാണ് മുന്നില്‍ നില്‍ക്കുക എന്ന് കെജ്രിവാളിന് ബോധ്യമുണ്ടായിരുന്നു.

    എട്ട് വര്‍ഷമായി ബിജെപിയുടെ ആയുധം

    എട്ട് വര്‍ഷമായി ബിജെപിയുടെ ആയുധം

    മോദി പ്രഭാവം തന്നെയാണ് കഴിഞ്ഞ എട്ട് വര്‍ഷമായി ബിജെപിയെ മുന്നേറാന്‍ സഹായിക്കുന്നതില്‍ പ്രധാന ഘടകം. ഇക്കാര്യം കെജ്രിവാളിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ മോദിയെ അപ്രസക്തമാക്കുക എന്നതായിരുന്നു കെജ്രിവാളിന്റെ ലക്ഷ്യം.

    മോദിയെ വെട്ടിലാക്കി ചോദ്യം

    മോദിയെ വെട്ടിലാക്കി ചോദ്യം

    ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എവിടെ എന്ന പ്രചാരണത്തിന് എഎപി തുടക്കമിട്ടത് മോദിയെയും അമിത് ഷായെയും ഒരുപോലെ വെട്ടിലാക്കി. ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കൂ എന്ന കെജ്രിവാളിന്റെ വെല്ലുവിളിക്ക് മുമ്പില്‍ ബിജെപി ശരിക്കും പെട്ടു.

    പുറംനാട്ടുകാരോ?

    പുറംനാട്ടുകാരോ?

    2015ല്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് കിരണ്‍ ബേദിയെ ആയിരുന്നു. എഎപി കെജ്രിവാളിനെയും. കിരണ്‍ ബേദി പുറംനാട്ടുകാരിയാണെന്ന പ്രചാരണം വന്നതോടെ ബിജെപിയുടെ അന്നത്തെ തന്ത്രങ്ങള്‍ പൊളിഞ്ഞു.

    മനോജ് തിവാരിയുടെ സ്വയം പ്രഖ്യാപനം

    മനോജ് തിവാരിയുടെ സ്വയം പ്രഖ്യാപനം

    ഇത്തവണയും ബിജെപി നേരിട്ട പ്രധാന വെല്ലുവിളി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകുമെന്നതാണ്. ഒടുവില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടുന്നു. അതിനിടെ സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി താന്‍ മുഖ്യമന്ത്രിയാകുമെന്ന സൂചനകളും നല്‍കി.

    ദില്ലി ആര് ഭരിക്കണം

    ദില്ലി ആര് ഭരിക്കണം

    മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ പരാജയപ്പെട്ട ബിജെപി, മോദിയെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്തി വിജയിക്കാന്‍ ശ്രമിക്കുമെന്നും കെജ്രിവാള്‍ മുന്‍കൂട്ടി കണ്ടു. ഇത് സംസ്ഥാന തിരഞ്ഞെടുപ്പാണെന്നും രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പല്ല എന്നുമുള്ള കെജ്രിവാളിന്റെ ആവര്‍ത്തിച്ചുള്ള പ്രചാരണവും ഫലം കണ്ടു.

    കോണ്‍ഗ്രസിന് പറ്റിയ തെറ്റ്

    കോണ്‍ഗ്രസിന് പറ്റിയ തെറ്റ്

    കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും നരേന്ദ്ര മോദിയും നേരിട്ട് ഏറ്റുമുട്ടിയതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് അന്ന് പറ്റിയ തെറ്റ് തങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് എഎപിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അവര്‍ മോദിയെ അപ്രസക്തനാക്കിയാണ് പ്രചാരണം കൊഴുപ്പിച്ചത്.

    ഇരവാദം നേട്ടമാക്കും

    ഇരവാദം നേട്ടമാക്കും

    മോദിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത് എന്ന് എഎപിക്ക് കൃത്യമായി അറിയാമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മോദിയെ കടന്നാക്രമിച്ചതാണ് ബിജെപി നേട്ടമാക്കിയത്. മോദിയെ ചര്‍ച്ചയില്‍ ഇല്ലാതാക്കുകയാണ് എഎപി ചെയ്തത്.

    രാഹുലിന്റെ പ്രസ്താവന

    രാഹുലിന്റെ പ്രസ്താവന

    തൊഴിലില്ലാത്ത യുവാക്കള്‍ മോദിയെ മുഖത്തടിക്കുമെന്ന ദില്ലിയില്‍ പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത് ബിജെപി പിടിവള്ളിയാക്കിയിരുന്നു. ലോക്‌സഭയില്‍ മോദി വികാര നിര്‍ഭരമായ പ്രസംഗം കാഴ്ചവച്ച് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചു. അതുകൊണ്ടുതന്നെ മോദിയെ വിമര്‍ശിച്ച് ആളാകാന്‍ അവസരം നല്‍കേണ്ട എന്ന് എഎപി തീരുമാനിച്ചു.

    വിവാദ വിഷയങ്ങള്‍ തൊട്ടില്ല

    വിവാദ വിഷയങ്ങള്‍ തൊട്ടില്ല

    ജനങ്ങള്‍ക്ക് മുമ്പില്‍ വച്ച വാഗ്ദാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന തന്ത്രമാണ് കെജ്രിവാള്‍ തീരുമാനിച്ചത്. വര്‍ഗീയത ബിജെപി പ്രചരിപ്പിക്കുന്നിടത്തെല്ലാം തന്റെ വികസന പദ്ധതികള്‍ മാത്രമാണ് കെജ്രിവാള്‍ മുന്നോട്ടുവച്ചത്. സിഎഎ പോലുള്ള വിവാദ വിഷയങ്ങളില്‍ പ്രതികരിക്കുന്നതില്‍ നിന്ന് അദ്ദേഹം തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+